ഇ.എസ്.ഐ ആശുപത്രിയിൽ മരുന്നില്ല; രോഗികൾ വലയുന്നു
text_fieldsകരുനാഗപള്ളി: കുലശേഖരപുരം ഇ.എസ്.ഐ ആശുപത്രിയിൽ മരുന്നില്ലാതെ രോഗികൾ വലയുന്നു. 14000ത്തോളം തൊഴിലാളികളും അവരുടെ കുടുംബാംഗങ്ങളും പേര് രജിസ്റ്റർ ചെയ്തിട്ടുള്ള ഈ ആശുപത്രിയിൽ ദിവസേന നൂറുകണക്കിന് രോഗികളാണ് ചികിത്സതേടി എത്തുന്നത്. മാസങ്ങളായി ഇവിടെ അവശ്യമരുന്നുകൾ ലഭിക്കാറില്ല. റീഇംബേഴ്സ്മെന്റിലെ സാങ്കേതികത്വം പറഞ്ഞ് മരുന്നിനുള്ള കുറിപ്പ് പുറത്തേക്ക് എഴുതിനൽകാനും ഡോക്ടർമാർ തയാറാകുന്നിെല്ലന്ന് രോഗികൾ പറയുന്നു. പ്രഷർ, ഷുഗർ, ആസ്തമ, ഹൃദയ സംബന്ധരോഗങ്ങൾ എന്നിവയുള്ളവരോട് സ്ഥിരമായി ഉപയോഗിക്കുന്ന മരുന്ന് തന്നെ വാങ്ങി കഴിച്ചാൽ മതി എന്നുപറഞ്ഞ് വിടുകയാണ് ചെയ്യുന്നത്. ഇ.എസ്.ഐ വിഹിതം അടച്ച് ആവശ്യത്തിന് മരുന്നുപോലും ലഭിക്കാതെ വലയുന്ന രോഗികൾ ചേർന്ന് ഇ.എസ്.ഐ ഡയറക്ടർക്ക് ഭീമ ഹരജി നൽകിയിരിക്കുകയാണ്. അതേസമയം ഇ.എസ്.ഐയിലേക്ക് ആവശ്യമായ മരുന്ന് ഡയറക്ടർ ഓഫിസിൽ എത്തി മാസങ്ങളായി കെട്ടിക്കിടക്കുകയാെണന്നും അത് എത്തിക്കാൻ അധികൃതർ തയാറാകുന്നില്ലെന്നും രോഗികൾ തന്നെ ചൂണ്ടിക്കാട്ടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.