സംസ്ഥാനത്ത് ന്യൂനപക്ഷ ഫണ്ട് ദുർവിനിയോഗം ചെയ്യുന്നില്ല –കമീഷൻ വൈസ് ചെയർമാൻ
text_fieldsതിരുവനന്തപുരം: സംസ്ഥാനത്ത് കേന്ദ്രസർക്കാറിെൻറ ന്യൂനപക്ഷ ഫണ്ട് ദുർവിനിയോഗം ചെയ്യുന്നെന്ന ആരോപണം ശ്രദ്ധയിൽെപട്ടിട്ടില്ലെന്ന് കേന്ദ്ര ന്യൂനപക്ഷ കമീഷൻ ചെയർമാെൻറ ചുമതലയുള്ള വൈസ്ചെയർമാൻ ആതിഫ് റഷീദ്. ന്യൂനപക്ഷ മന്ത്രാലയത്തിെൻറ വിവിധ പദ്ധതികളുടെ അവലോകനത്തിനായി എത്തിയ അദ്ദേഹം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു.
ന്യൂനപക്ഷ പദ്ധതികളുടെ നടത്തിപ്പിൽ കേരളവും ഇവിടത്തെ ക്രിസ്ത്യൻ, മുസ്ലിം സമുദായങ്ങളും രാജ്യത്തിന് മാതൃകയാണ്. ന്യൂനപക്ഷ മന്ത്രാലയത്തിെൻറ സ്കോളർഷിപ്പുകളെല്ലാം കേന്ദ്രസർക്കാർ നേരിട്ട് ഗുണഭോക്താക്കളായ വിദ്യാർഥികളുടെ ബാങ്ക് അക്കൗണ്ടിലേക്ക് കൈമാറുകയാണ്. അതുകൊണ്ടുതന്നെ സ്കോളർഷിപ് തുകയിൽ ദുർവിനിയോഗമുണ്ടാകില്ലെന്നും വൈസ്ചെയർമാൻ വ്യക്തമാക്കി. ന്യൂനപക്ഷ സമുദായ കേന്ദ്രീകൃത പ്രദേശങ്ങളിൽ മാത്രമേ ന്യൂനപക്ഷ മന്ത്രാലയത്തിെൻറ പദ്ധതികൾ നടപ്പാക്കാനാകൂ. കേരളത്തിൽ ഇത് നേരത്തേ രണ്ടു ജില്ലകളിൽ മാത്രമായിരുന്നെങ്കിൽ ഇപ്പോൾ ന്യൂനപക്ഷ കേന്ദ്രീകൃത പ്രദേശങ്ങൾ 12 ജില്ലകളിലുണ്ട്.
പ്രധാനമന്ത്രി ജൻവികാസ് പദ്ധതിയുടെ ഭാഗമായി മലപ്പുറം ജില്ലയിൽ പണിത സ്കൂൾ രാജ്യത്തിനുതന്നെ മാതൃകയാണ്. കേന്ദ്രസർക്കാർ നിർദേശ പ്രകാരം തന്നെയാണ് പദ്ധതി പൂർത്തിയാക്കിയത്. വഖഫ് സ്വത്തുക്കളുടെ സംരക്ഷണത്തിനായി ഡിജിറ്റലൈസിങ്, ജി.പി.എസ് മാപ്പിങ് പദ്ധതികൾ നടത്തിവരുകയാണ്. കേരളത്തിൽ പദ്ധതിയുടെ 28 ശതമാനവും രാജ്യത്ത് 20 ശതമാനവും പൂർത്തിയായി. പൂർത്തിയാകുന്നതോടെ വഖഫ് സ്വത്തുക്കളുടെ സമ്പൂർണ വിവരം സെൻട്രൽ വഖഫ് കൗൺസിലിനും സംസ്ഥാന വഖഫ് ബോർഡുകൾക്കും ലഭ്യമാകും.
കോവിഡ് മൂലം ഇത്തവണ ഹജ്ജിന് 10 എംബാർക്കേഷൻ പോയൻറുകളാണ് അനുവദിച്ചത്. ഒന്ന് കൊച്ചിയാണ്. തമിഴ്നാട്, ലക്ഷദ്വീപ്, അന്തമാൻ നിക്കോബാർ എന്നിവക്കുകൂടിയുള്ള എംബാർക്കേഷൻ പോയൻറായിരിക്കും കൊച്ചി. ന്യൂനപക്ഷ പദ്ധതികൾ മന്ത്രാലയം വഴി നടപ്പാക്കുേമ്പാൾ ന്യൂനപക്ഷ കേന്ദ്രീകൃത പ്രദേശങ്ങളിേല നടപ്പാക്കാനാകൂവെന്നും വൈസ്ചെയർമാൻ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.