നെല്ല് നല്‍കിയ കര്‍ഷകര്‍ക്ക് പണമില്ല; കുടിശ്ശിക 294 കോടി കവിഞ്ഞു
text_fieldsകോട്ടയം: സീസണ്‍ അവസാനിക്കാറായിട്ടും സപൈ്ളകോക്ക് നെല്ല് നല്‍കിയ കര്‍ഷകര്‍ക്ക് പണമില്ല. നെല്ല് സംഭരിച്ച വകയില്‍ കര്‍ഷകര്‍ക്ക് നല്‍കാനുള്ള മുഴുവന്‍ കുടിശ്ശികയും ഉടന്‍ വിതരണം ആരംഭിക്കുമെന്ന് കൃഷിമന്ത്രി നിയമസഭയില്‍ പ്രഖ്യാപിച്ചെങ്കിലും ഇതുവരെ ആരംഭിച്ചിട്ടില്ല. 294.54 കോടിയാണ് സപൈ്ളകോ കര്‍ഷകര്‍ക്ക് നല്‍കാനുള്ളത്.
പാലക്കാട് ജില്ലയിലെ കര്‍ഷകര്‍ക്കാണ് ഏറ്റവും കൂടുതല്‍ തുക ലഭിക്കാനുള്ളത്; 190 കോടി. ആലപ്പുഴയില്‍ 69 കോടിയും കോട്ടയത്ത് 28 കോടിയും തൃശൂരില്‍ നാലുകോടിയും തിരുവനന്തപുരത്ത് രണ്ടുകോടിയും എറണാകുളത്തെ കര്‍ഷകര്‍ക്ക് 84 ലക്ഷം രൂപയുമാണ് ലഭിക്കാനുള്ളത്. സംഭരിച്ച നെല്ലിന്‍െറ വില കര്‍ഷകരുടെ അക്കൗണ്ടിലേക്കാണ് നിക്ഷേപിക്കുന്നത്. നെല്ല് നല്‍കി ആഴ്ചകള്‍ കഴിഞ്ഞിട്ടും തുക ലഭിക്കാത്തത് കര്‍ഷകരെ പ്രതിസന്ധിയിലാഴ്ത്തി.
പലരും കടമെടുത്തും മറ്റുമാണ് കൃഷി ഇറക്കുന്നത്. നോട്ട് പ്രതിസന്ധിയൊന്നും പണം നല്‍കുന്നതിന് തടസ്സമല്ളെന്ന് കര്‍ഷകസംഘടനകള്‍ പറഞ്ഞു. വര്‍ഷങ്ങളായി ബാങ്ക് അക്കൗണ്ട് വഴിയാണ് പണം വിതരണമെന്നതിനാല്‍ പ്രതിസന്ധി ബാധിക്കില്ളെന്നും കര്‍ഷകര്‍ ചൂണ്ടിക്കാട്ടുന്നു. നെല്‍കൃഷി വ്യാപിപ്പിക്കാനുള്ള തീരുമാനത്തിന്‍െറ ഭാഗമായി തരിശുനിലങ്ങളില്‍ മത്സരിച്ച് സര്‍ക്കാര്‍ വിത്തെറിയുമ്പോഴാണ് കര്‍ഷകര്‍ വിറ്റ നെല്ലിന്‍െറ പണത്തിനായി കാത്തിരിക്കുന്നതെന്നും ഇവര്‍ കുറ്റപ്പെടുത്തി.
66,000 കര്‍ഷകരില്‍നിന്ന് 13 കോടിയിലധികം കിലോ നെല്ലാണ് സപൈ്ളകോ ഇതുവരെ സംഭരിച്ചത്. പാലക്കാട്, തൃശൂര്‍ ജില്ലകളിലെ കൊയ്ത്ത് ഏറെക്കുറെ പൂര്‍ത്തിയായി. കോട്ടയത്തും ആലപ്പുഴയിലും കൊയ്ത്ത് നടക്കുകയാണ്. കിലോക്ക് 22.50 രൂപക്കാണ് നെല്ല് സംഭരിക്കുന്നത്. ഇതില്‍ 14.70 രൂപ കേന്ദ്രവും 7.80 പൈസ സംസ്ഥാനവുമാണ് നല്‍കുന്നത്. പുതിയ സര്‍ക്കാര്‍ അധികാരത്തിലത്തെിയതോടെ സംഭരണവില ഒരുരൂപ വര്‍ധിപ്പിച്ചിരുന്നു.
അതിനിടെ, സംഭരണത്തിന് ചുമതലപ്പെടുത്തിയ മില്ലുകള്‍ നെല്ളെടുക്കുന്നില്ളെന്നും പരാതിയുണ്ട്. കോട്ടയം ജില്ലയില്‍നിന്നടക്കം തിങ്കളാഴ്ച മുതല്‍ നെല്ല് എടുക്കുന്നത് നിര്‍ത്തി. നിശ്ചയിച്ചതിലും വളരെ കൂടിയ അളവില്‍ നെല്ലില്‍ ഈര്‍പ്പവും പതിരും ഉണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ഇവര്‍ വിട്ടുനില്‍ക്കുന്നത്. ഇതിലെ നഷ്ടം കര്‍ഷകര്‍ നികത്തണമെന്നാണ് ഇവരുടെ വാദം. കര്‍ഷകര്‍ ഇത് തള്ളിയതോടെയാണ് ഇവര്‍ നെല്ളെടുക്കുന്നത് നിര്‍ത്തിയത്.
നെല്ല് കുത്തിയെടുക്കുന്ന അരി സംഭരിക്കുന്ന ചാക്കുകളെ ചൊല്ലിയും സപൈ്ളകോയുമായി മില്ലുടമകള്‍ ശീതസമരത്തിലാണ്. ഒരോതവണയും സര്‍ക്കാര്‍ നിര്‍ദേശിക്കുന്ന നിറത്തിലുള്ള ചാക്കുകളിലാണ് അരി പാക്ക് ചെയ്യേണ്ടത്. എന്നാല്‍, ചാക്കുകള്‍ നേരത്തേതന്നെ നിര്‍മിക്കുന്നതിനാല്‍ പുതിയ ചാക്കുകളെന്ന നിര്‍ദേശം നഷ്ടംവരുത്തുമെന്നാണ് കമ്പനികള്‍ പറയുന്നത്.
എന്നാല്‍, നെല്ല് സംഭരണം നിര്‍ത്തിയതായി അറിയിപ്പൊന്നും ലഭിച്ചിട്ടില്ളെന്ന് സപൈ്ളകോ പാഡി അസി. മാനേജര്‍ പറഞ്ഞു. സംസ്ഥാനത്തെ 85 ശതമാനത്തോളം സംഭരണം പൂര്‍ത്തിയായി. നെല്ല് സംഭരിച്ച വകയില്‍ കര്‍ഷകര്‍ക്ക് നല്‍കാനുള്ള തുക ഉടന്‍ വിതരണം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.