എൻജിനീയറിങ് കോളജുകൾ ഇനി വേണ്ടെന്ന് കേരളം
text_fieldsതിരുവനന്തപുരം: സംസ്ഥാനത്ത് ഇനി പുതിയ എൻജിനീയറിങ് കോളജുകളും കോഴ്സുകളും അനുവദിക്കേണ്ടതില്ലെന്ന് സർക്കാർ. ഇക്കാര്യം വ്യക്തമാക്കി ഉന്നത വിദ്യാഭ്യാസ വകുപ്പ് ഭാവി പദ്ധതി റിപ്പോർട്ട് അഖിലേന്ത്യ സാേങ്കതിക വിദ്യഭ്യാസ കൗൺസിലിന് (എ.െഎ.സി.ടി.ഇ) കൈമാറി. പുതിയ കോളജുകളും നിലവിെല കോളജുകളിൽ പുതിയ കോഴ്സുകളും അനുവദിക്കരുതെന്നാണ് റിപ്പോർട്ടിലെ പ്രധാന ശിപാർശ. സംസ്ഥാനത്ത് കഴിഞ്ഞ മൂന്നു വർഷമായി എൻജിനീയറിങ് കോളജുകളിൽ ഒഴിഞ്ഞു കിടക്കുന്ന സീറ്റുകളുടെ എണ്ണത്തിലുണ്ടാകുന്ന വർധന ചൂണ്ടിക്കാട്ടിയാണ് ശിപാർശ. സംസ്ഥാനത്ത് കൂണുപോലെ എൻജിനീയറിങ് സ്ഥാപനങ്ങൾ മുളച്ചുപൊങ്ങുന്നത് ഗുണകരമല്ലെന്നും റിപ്പോർട്ടിൽ പറയുന്നു. ഇതാദ്യമായാണ് സംസ്ഥാനം എ.െഎ.സി.ടി.ഇക്ക് ഇത്തരമൊരു ശിപാർശ സമർപ്പിക്കുന്നത്.
ഒഴിഞ്ഞുകിടന്ന എൻജിനിയറിങ് സീറ്റുകളിൽ 90 ശതമാനത്തിലധികം സ്വകാര്യ സ്വാശ്രയ എൻജിനീയറിങ് കോളജുകളിലാണ്. സാേങ്കതിക വിദ്യാഭ്യാസത്തിെൻറ ഗുണനിലവാരം ഉയർത്താൻ വിദഗ്ധ സമിതിയുടെ ശിപാർശ പ്രകാരം അടിയന്തര നടപടി സ്വീകരിക്കണമെന്നും കേരളം ശിപാർശ ചെയ്തിട്ടുണ്ട്. എൻജിനീയറിങ് കോളജ് അധ്യാപകരുടെ യോഗ്യത കർശനമായി പരിശോധിക്കണം. യോഗ്യരായ അധ്യാപകർ കോളജുകളിൽ ഉണ്ടെന്ന് ഉറപ്പുവരുത്തണം. ഇതുവഴി മാത്രമേ സ്വാശ്രയ കോളജുകളിലെ അധ്യയന, പഠന നിലവാരം ഉയർത്താൻ കഴിയൂ. അധ്യയന-പഠന നിലവാരം വിലയിരുത്താൻ കൃത്യമായ സംവിധാനവും തൊഴിൽ സാധ്യത വർധിപ്പിക്കാൻ സമയബന്ധിത നടപടികളും വേണം. കോളജുകളിലെ അടിസ്ഥാന സൗകര്യം, കുട്ടികളുടെ പ്രതികരണം എന്നിവ വിലയിരുത്താൻ സംവിധാനം വേണമെന്നും ശിപാർശയുണ്ട്.
റിേപ്പാർട്ടിെൻറ അടിസ്ഥാനത്തിൽ എ.െഎ.സി.ടി.ഇ സംഘം ബുധനാഴ്ച സംസ്ഥാനത്തെത്തി ചർച്ച നടത്തും. എ.െഎ.സി.ടി.ഇ ദക്ഷിണമേഖല കമ്മിറ്റി ചെയർമാൻ ബംഗളൂരു ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് സയൻസിലെ പ്രഫ. സീതാറാം, മാനവശേഷി മന്ത്രാലയത്തിലെ ഡയറക്ടർ മാലതി നാരായണൻ, എ.െഎ.സി.സി.ടി.ഇ അപ്രൂവൽ ബ്യൂറോ ഉപദേശക ഉഷ നടേശൻ എന്നിവരടങ്ങിയ സംഘമാണ് കേരളത്തിലെത്തുന്നത്. ഉന്നത വിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ഉഷ ടൈറ്റസ്, സാേങ്കതിക വിദ്യാഭ്യാസ ഡയറക്ടർ ഇന്ദിരാ ദേവി എന്നിവരുമായി സംഘം ചർച്ച നടത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.