ഇനി കടകൾ അടക്കാൻ പറഞ്ഞാൽ തയാറാകില്ല -വ്യാപാരി വ്യവസായി ഏകോപന സമിതി
text_fieldsകൊച്ചി: കോവിഡിനെ പ്രതിരോധിക്കാന്‍ മുന്‍കരുതലുകള്‍ ആവശ്യമുള്ളപ്പോള്‍ രാഷ്ട്രീയ സമ്മേളനങ്ങളും വലിയ ആള്‍ക്കൂട്ട ജാഥകളും നടത്തി കോവിഡ് മൂന്നാം തരംഗത്തെ ക്ഷണിച്ചുവരുത്തിയാല്‍ അതിന്‍റെ പേരില്‍ കടകളും വ്യാപാരസ്ഥാപനങ്ങളും അടച്ചിടാന്‍ തയാറല്ലെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി. കഴിഞ്ഞ രണ്ടുതവണയും കോവിഡ് പ്രതിരോധത്തിന്‍റെ പേരില്‍ അടിച്ചേല്‍പിച്ച നിര്‍ബന്ധിത കടയടപ്പിലൂടെ ചെറുകിട വ്യാപാരികള്‍ക്ക് വന്‍ സാമ്പത്തിക ബാധ്യതയാണ് അഭിമുഖീകരിക്കേണ്ടി വന്നതെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി രാജു അപ്‌സര പറഞ്ഞു. എറണാകുളം ജില്ല വ്യാപാര ഭവനില്‍ കൂടിയ യൂത്ത് വിങ് സംസ്ഥാന എക്‌സിക്യൂട്ടിവ് യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ തവണത്തെ അശാസ്ത്രീയ കടയടപ്പിനെത്തുടര്‍ന്ന് നികുതി, വാടക, ബാങ്ക് വായ്പ എന്നിവ അടക്കാനാകാതെ ഒരുപറ്റം വ്യാപാരികള്‍ക്ക് ആത്മഹത്യ ചെയ്യേണ്ടി വന്നുവെന്ന് മുഖ്യപ്രഭാഷണം നടത്തിയ സംസ്ഥാന ട്രഷറര്‍ ദേവസ്യ മേച്ചേരി പറഞ്ഞു. യൂത്ത് വിങ് സംസ്ഥാന പ്രസിഡന്‍റ് ജോജിന്‍ ടി. ജോയി അധ്യക്ഷത വഹിച്ചു.
യോഗത്തില്‍ കെ.വി.വി.ഇ.എസ് സംസ്ഥാന സെക്രട്ടറിമാരായ പി.സി. ജേക്കബ്, എ.ജെ. ഷാജഹാന്‍, യൂത്ത് വിങ് സംസ്ഥാന സെക്രട്ടറിമാരായ മനാഫ് കാപ്പാട്, അഡ്വ. എ.ജെ. റിയാസ്, സി.എസ്. അജ്മല്‍, ടി.ബി. നാസര്‍, ജിമ്മി ചക്യത്ത്, കെ.എസ്. റിയാസ്, അക്രം ചുണ്ടയില്‍, സുനീര്‍ ഇസ്മായില്‍, എ. ഷജീര്‍, അബി തൃശൂര്‍, സലീം രാമനാട്ടുകര, സിജോമോന്‍, അസ്ലം കൊപ്പം, സുധീര്‍ ചോയ്‌സ്, തങ്കം രാജന്‍, ജിന്‍റു കുര്യന്‍, നൗഷാദ് കരിമ്പനക്കല്‍, കെ.എസ്. നിഷാദ്, ടോജി തോമസ്, ഫൈസല്‍ ചേലാട്, അനൂപ് കോട്ടയം, ലത്തീഫ് ഒറ്റപ്പാലം തുടങ്ങിയവര്‍ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.