മരട് നഗരസഭയില്‍ ഇനി മുതല്‍ സര്‍, മാഡം വിളികള്‍ ഇല്ല
text_fieldsമരട്: ഇനി മുതല്‍ മരട് ഭരണസമിതി അംഗങ്ങളെയും, ജീവനക്കാരെയും സര്‍, മാഡം എന്ന് വിളിക്കേണ്ടതില്ലെന്ന് നഗരസഭാ യോഗത്തില്‍ തീരുമാനം. നഗരസഭ ചെയര്‍മാന്‍ ആന്റണി ആശാന്‍ പറമ്പിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന കൗണ്‍സില്‍ യോഗത്തിലാണ് തീരുമാനമെടുത്തത്.
സ്വാതന്ത്ര്യം കിട്ടി 75 വര്‍ഷം തികഞ്ഞിട്ടും ഇത്തരം പ്രയോഗങ്ങള്‍ നിലല്‍ക്കുന്നതു ഭൂഷണമല്ല. യാതൊരു ഭയവും, ആശങ്കയും കൂടാതെ ആത്മാഭിമാനത്തോടെ നഗരസഭയില്‍ വരുവാനും അര്‍ഹമായ സേവനങ്ങള്‍ നേടിയെടുക്കാനും സാധാരണക്കാരന് സാധിക്കണം. ചെയര്‍മാന്‍ ഉള്‍പ്പെടെയുള്ള നഗരസഭ അംഗങ്ങളേയും ജീവനക്കാരെയും സര്‍, മാഡം എന്ന് വിളിക്കുന്നതിന് പകരം അവരുടെ തസ്തിക പേര് വിളിക്കാവുന്നതാണെന്നും യോഗം വിലയിരുത്തി.
ഇന്ത്യയെന്ന ജനാധിപത്യ രാജ്യത്തില്‍ എല്ലാവരും തുല്യരാണെന്നിരിക്കെ ഇപ്പോഴും സര്‍, മാഡം പോലുള്ള പദങ്ങള്‍ ആളുകളെ അടക്കി വാഴുന്നത് ശരിയല്ലെന്നും നഗരസഭാ ചെയര്‍മാന്‍ ആന്‍റണി ആശാന്‍പറമ്പില്‍ അറിയിച്ചു. പുതിയ ഭരണസമിതി വന്നതിനുശേഷം ആദ്യമായി കൂടിയ ജീവനക്കാരുടെ യോഗത്തില്‍ തന്നെ സര്‍ എന്ന് വിളിക്കരുത് എന്നും പേരുവിളിച്ചാല്‍ മതിയെന്നും അഭിപ്രായപ്പെട്ടിരുന്നു. സര്‍, മാഡം വിളികള്‍ ഒഴിവാക്കാന്‍ മുളന്തുരുത്തി ബ്ലോക്ക് പഞ്ചായത്തും കഴിഞ്ഞ ദിവസം തീരുമാനിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.