മാത്തൂർ മാതൃക: കോൺഗ്രസ് ഭരിക്കുന്ന മുഴുവൻ പഞ്ചായത്തുകളും സർ-മാഡം വിളി ഉപേക്ഷിക്കും
text_fieldsപാലക്കാട്: മാത്തൂർ ഗ്രാമപഞ്ചായത്ത് മാതൃക പിന്തുടർന്ന് സർ-മാഡം വിളി ഉപേക്ഷിക്കാനൊരുങ്ങി യു.ഡി.എഫ് ഭരിക്കുന്ന 362 തദ്ദേശഭരണ സ്ഥാപനങ്ങൾ. 321 ഗ്രാമപഞ്ചായത്തുകളും 38 േബ്ലാക്ക് പഞ്ചായത്തുകളും മൂന്ന് ജില്ല പഞ്ചായത്തുകളുമാണ് യു.ഡി.എഫ് ഭരണത്തിലുള്ളത്. ആദ്യഘട്ടത്തിൽ കോൺഗ്രസ് നേതൃത്വം നൽകുന്ന മുഴുവൻ പഞ്ചായത്തുകളിലും മാറ്റം നടപ്പിൽ വരുത്തുമെന്ന് കെ.പി.സി.സി പ്രസിഡൻറ് കെ. സുധാകരൻ അറിയിച്ചു.
ഡി.സി.സി പ്രസിഡൻറുമാർക്ക് നിർദേശം നൽകി. അതിനുശേഷം സംസ്ഥാനത്താകെ ഈ മാറ്റം കൊണ്ടുവരാൻ സമ്മർദം ചെലുത്തും. സർക്കാർ സ്ഥാപനങ്ങളിൽ സർ-മാഡം തുടങ്ങിയ അഭിസംബോധന നിരോധിച്ച രാജ്യത്തെ ആദ്യ പഞ്ചായത്താണ് യു.ഡി.എഫ് ഭരിക്കുന്ന മാത്തൂർ. സാധാരണക്കാർ നൽകുന്ന പരാതികളിലും കത്തുകളിലും 'അപേക്ഷിക്കുന്നു', 'അഭ്യർഥിക്കുന്നു' തുടങ്ങിയ പ്രയോഗങ്ങൾക്ക് പകരം 'അവകാശമുന്നയിക്കുന്നു', 'താൽപര്യപ്പെടുന്നു' തുടങ്ങിയ പ്രയോഗങ്ങൾ നടപ്പിൽ വരുത്തും.
പൂർണാർഥത്തിൽ അധികാരവികേന്ദ്രീകരണം സാധ്യമാക്കുകയെന്നതാണ് കോൺഗ്രസിെൻറ ലക്ഷ്യമെന്ന് കെ. സുധാകരൻ പറഞ്ഞു. മാത്തൂർ പഞ്ചായത്ത് പ്രസിഡൻറ് പ്രവിത മുരളീധരൻ, വൈസ് പ്രസിഡൻറ് പി.ആർ പ്രസാദ്, ഭരണസമിതി അംഗങ്ങൾ തുടങ്ങിയവരെയും ഇതിനായി കാമ്പയിൻ നടത്തുന്ന കോൺഗ്രസ് പ്രവർത്തകൻ ബോബൻ മാട്ടുമന്തയെയും സുധാകരൻ അഭിനന്ദിച്ചു. മാത്തൂർ മാതൃക പിന്തുടർന്ന് ഉഴവൂർ (കോട്ടയം), അവിണിശ്ശേരി (തൃശൂർ) അമ്പലപ്പുഴ(ആലപ്പുഴ) ഗ്രാമപഞ്ചായത്തുകൾ സർ-മാഡംവിളി ഉപേക്ഷിക്കാൻ തീരുമാനിച്ചിട്ടുണ്ട്. അവിണിശ്ശേരിയിൽ ബി.ജെ.പിയും അമ്പലപ്പുഴയിൽ സി.പി.എമ്മുമാണ് ഭരണത്തിൽ. ഉഴവൂരിൽ യു.ഡി.എഫ് പിന്തുണയിൽ സ്വതന്ത്ര അംഗമാണ് പ്രസിഡൻറ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.