ആ പിങ്ക് പൊലീസ് ഉദ്യോഗസ്ഥക്ക് ഇനി യൂണിഫോം നൽകേണ്ട- എസ്.സി-എസ്.ടി കമീഷൻ
text_fieldsതിരുവനന്തപുരം: ആറ്റിങ്ങലിൽ പിതാവിനെയും മകളെയും മോഷ്ടാക്കൾ എന്ന് മുദ്രകുത്തി പരസ്യ വിചാരണ നടത്തിയ സംഭവത്തിൽ പിങ്ക് പൊലീസ് ഉദ്യോഗസ്ഥക്കെതിരെ കർശന നടപടി നിർദേശിച്ച് പട്ടികജാതി-പട്ടികവര്‍ഗ കമീഷൻ.
ഉദ്യോഗസ്ഥയെ യൂണിഫോം അണിഞ്ഞുള്ള ജോലികളിൽ നിന്നും ഒഴിവാക്കണം. സമഗ്ര അന്വേഷണം വേണമെന്നും കമീഷൻ നിർദേശിച്ചു. പൊതുജനങ്ങളുമായി നേരിട്ട് ബന്ധപ്പെടുന്ന ജോലികളില്‍നിന്ന് ഉദ്യോഗസ്ഥയെ മാറ്റിനിര്‍ത്തണമെന്നും നിര്‍ദേശിച്ചു. പിങ്ക് പൊലീസ് ഉദ്യോഗസ്ഥയുടെ പ്രവൃത്തി പൊലീസ് ഉദ്യോഗസ്ഥർക്ക് മൊത്തം അപമാനകരമാണെന്നും കമീഷൻ വിലയിരുത്തി.
മോഷണക്കുറ്റം ആരോപിച്ച് പരസ്യ വിചാരണ ചെയ്തതിനാണ് നടപടി. ഓഗസ്റ്റ് മാസത്തിലായിരുന്നു സംഭവം. ഇത് വിവാദമായതോടെ രജിതയെ റൂറല്‍ എസ്.പി. ഓഫീസിലേക്ക് സ്ഥലംമാറ്റിയിരുന്നു.
പിങ്ക് പൊലീസ് സ്ക്വാഡിലെ ഉദ്യോഗസ്ഥ തോന്നയ്ക്കല്‍ സ്വദേശിയായ ജയചന്ദ്രനെയും മകളെയും മൊബൈല്‍ മോഷ്ടാക്കളാക്കി ചിത്രീകരിക്കാന്‍ ശ്രമിച്ചതിനെതിരെയാണ് നടപടിക്ക് ശിപാർശ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.