അപേക്ഷ ഫോറങ്ങളിൽ ഇനി 'ഭാര്യ'യില്ല, പകരം 'പങ്കാളി'
text_fieldsതിരുവനന്തപുരം: സർക്കാർ ഓഫിസുകളിലേക്കുള്ള അപേക്ഷകൾ െജൻഡർ ന്യൂട്രലാക്കാൻ (ലിംഗ നിഷ്പക്ഷത) സർക്കുലർ. അപേക്ഷ ഫോറങ്ങളിൽ 'ഭാര്യ' എന്ന പ്രയോഗം മാറ്റി ഇനി മുതൽ 'പങ്കാളി' എന്നുപയോഗിക്കണമെന്നാണ് വകുപ്പുകൾക്കുള്ള ഉദ്യോഗസ്ഥ-ഭരണപരിഷ്കാര വകുപ്പിന്‍റെ സർക്കുലറിൽ നിഷ്കർഷിക്കുന്നത്.
ഒപ്പം അപേക്ഷഫോറങ്ങളിൽ രക്ഷിതാക്കളുടെ വിശദാംശങ്ങൾ ആവശ്യമായി വരുന്ന ഘട്ടങ്ങളിൽ ഒരു രക്ഷാകർത്താവിന്‍റെ മാത്രമായും രണ്ട് രക്ഷിതാക്കളുടെയും വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള ഓപ്ഷൻ അനുവദിക്കണം. അവൻ/ അവന്‍റെ എന്ന് മാത്രം ഉപയോഗിക്കുന്നതിന് പകരം അവൻ/അവൾ, അവന്‍റെ /അവളുടെ എന്ന രീതിയിൽ ഉപയോഗിക്കുന്നതിനായി നിയമങ്ങൾ, വിവിധ ചട്ടങ്ങളിലെ മാർഗനിർദേശങ്ങൾ ഫോറങ്ങൾ എന്നിവ പരിഷ്കരിക്കണമെന്നും ഉദ്യോഗസ്ഥ ഭരണപരിഷ്കരണ വകുപ്പ് നിർദേശിക്കുന്നു. ഇക്കാര്യങ്ങൾ പൊതുമേഖലാ സ്ഥാപനങ്ങളിലും ബാധകമാണെന്നും സർക്കുലറിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.