Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightനവവധു ഭർതൃ ​ഗൃഹത്തിൽ...

നവവധു ഭർതൃ ​ഗൃഹത്തിൽ തൂങ്ങി മരിച്ചതിൽ ദുരൂഹതയില്ലെന്ന് പൊലീസ്‌

text_fields
bookmark_border
asiya 987987
cancel
camera_alt

ആസിയ

ആലപ്പുഴ: ആലപ്പുഴയിൽ നവ വധു ആസിയ ഭർതൃ ​ഗൃഹത്തിൽ തൂങ്ങി മരിച്ച സംഭവത്തിൽ ദരൂഹതയില്ലെന്ന് പൊലീസ്‌. പ്രാഥമിക അന്വേഷണത്തിൽ മറ്റു പ്രശ്നങ്ങളൊന്നും കണ്ടെത്താനായില്ലെന്ന് പൊലീസ് അറിയിച്ചു. മരണപ്പെട്ട 'പിതാവിനൊപ്പം പോകുന്നു' എന്ന് എഴുതിയ ആത്മഹത്യ കുറുപ്പ് കണ്ടെത്തിയിരുന്നു.

പെൺകുട്ടി തന്നെയാണോ കുറിപ്പ് എഴുതിയതെന്ന് ഉറപ്പിക്കാൻ ശാസ്ത്രീയ പരിശോധന നടത്തും. ഞായർ രാത്രിയോടെയാണ് ആസിയയെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. നാലുമാസം മുമ്പായിരുന്നു വിവാഹം. വിവാഹത്തിന് ഒരു മാസം മുമ്പാണ് ആസിയയുടെ പിതാവ് മരിച്ചത്.

കഴിഞ്ഞ ദിവസം രാത്രി ഭർത്താവും വീട്ടുകാരും പുറത്തുപോയി മടങ്ങിവന്നപ്പോഴാണ് ആസിയയെ മരിച്ച നിലയിൽ കണ്ടത്. മൂവാറ്റുപുഴയിൽ ഡെന്റൽ ടെക്‌നിഷ്യനായി ജോലി ചെയ്തുവരികയായിരുന്നു ആസിയ. ഭർത്താവ് മുനീർ സ്വകാര്യ ബാങ്ക് ജീവനക്കാരനാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:death caseAlappuzha Newskerala police
News Summary - no mystery in the case of newlywed bride hanging herself at her husband's house
Next Story