കോ-ലീ-ബി വേട്ട വേണ്ട –മുല്ലപ്പള്ളി
text_fieldsന്യൂഡൽഹി: വടകരയിൽ കെ. മുരളീധരൻ സ്ഥാനാർഥിയായതോടെ ബി.ജെ.പി-കോൺഗ്രസ് രഹസ്യ ധാരണയെന്ന് പറഞ്ഞുപരത്തുന്ന തന്ത്രം സി.പി.എം പയറ്റുകയാണെന്ന് കെ.പി.സി.സി പ്രസിഡൻ റ് മുല്ലപ്പള്ളി രാമചന്ദ്രൻ. കോ-ലീ-ബി ബന്ധത്തിെൻറ പഴയകാല പ്രചാരണം കോൺഗ്രസിനെ എന് നും വേട്ടയാടാവുന്ന മുദ്രാവാക്യമാക്കി മാറ്റുകയാണ് എതിരാളികൾ ചെയ്യുന്നതെന്ന് മുല്ലപ്പള്ളി വാർത്താസമ്മേളനത്തിൽ കുറ്റപ്പെടുത്തി.
ബി.ജെ.പിയും സംഘ്പരിവാറുമായി കോൺഗ്രസ് സന്ധിയുണ്ടാക്കിയിട്ടില്ല. കൂത്തുപറമ്പിൽ പിണറായി വിജയനാണ് ജനസംഘവുമായി ഒത്തുകളിച്ച് മത്സരിച്ചത്. ബി.ജെ.പിയുടെ മുൻകാല നേതാവ് കെ.ജി. മാരാരെ ജയിപ്പിക്കാൻ ഉദുമയിൽ പ്രചാരണം നടത്തിയത് ഇ.എം.എസാണ്. ഡൽഹിയിൽ ഹർകിഷൻസിങ് സുർജിത് വാജ്പേയിയുമായാണ് കൈകോർത്തത്. ആർ.എസ്.എസിനെ ശക്തമായി എതിർക്കുന്ന നേതാവാണ് കെ. മുരളീധരൻ. കോൺഗ്രസ് പട്ടികയിൽ മുതലാളിയും കോമാളിയും കൊലയാളിയുമില്ലെന്ന് മുല്ലപ്പള്ളി പറഞ്ഞു.
പട്ടിക വൈകിയെങ്കിലും കഴിവും കാര്യശേഷിയും ജയസാധ്യതയും മുൻനിർത്തിയാണ് ടിക്കറ്റ് കൊടുത്തത്. മുെമ്പാരിക്കൽ 20ൽ 20 സീറ്റും നേടിയിട്ടുള്ള ചരിത്രം കോൺഗ്രസ് ഇക്കുറി ആവർത്തിക്കും. വടകരയിലെ പകുതി സ്ഥാനാർഥി താൻതന്നെയാണ്. സിറ്റിങ് എം.പിയും കെ.പി.സി.സി പ്രസിഡൻറുമെന്ന ഇരട്ട ഉത്തരവാദിത്തം മുരളീധരെൻറ കാര്യത്തിൽ തനിക്കുണ്ട്. കോൺഗ്രസ് പട്ടിക ഗ്രൂപ്പു നോക്കിയല്ല. എ, െഎ ഗ്രൂപ്പുകൾ കാലഹരണപ്പെട്ട സമവാക്യമാണ്. ആർക്കു വേണ്ടിയും ഒരു നേതാവും കടുംപിടിത്തം നടത്തിയിട്ടില്ലെന്നും മുല്ലപ്പള്ളി കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.