ബലികർമത്തിന് കോവിഡ് പരിശോധന വേണ്ട
text_fieldsകൊച്ചി: ബലി പെരുന്നാളിനോടനുബന്ധിച്ച് മൃഗബലി നടത്തുന്നവരും അതിൽ പങ്കെടുക്കുന്നവരും കോവിഡ് പരിശോധന നടത്തേണ്ടതില്ലെന്ന് ആരോഗ്യവകുപ്പ്. എന്നാൽ, രോഗലക്ഷണങ്ങൾ ഉള്ളവർ ബലികർമത്തിൽ പങ്കെടുക്കാതെ സൂക്ഷിക്കണം. സമൂഹ അകലം പാലിച്ചും മാസ്കും സാനിെറ്റെസറും ഉപയോഗിച്ചും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചും വേണം പങ്കെടുക്കാൻ.
ബലികർമത്തിൽ പങ്കെടുക്കുന്നവർ കോവിഡ് ടെസ്റ്റ് നടത്തണമെന്ന് മുഖ്യമന്ത്രി രണ്ടുദിവസം മുമ്പ് വാർത്തസമ്മേളനത്തിൽ പറഞ്ഞതിനെത്തുടർന്ന് മഹല്ല് കമ്മിറ്റികൾ ആശയക്കുഴപ്പത്തിലായിരുന്നു. എവിടെയാണ് പരിശോധന നടത്തേണ്ടതെന്ന് ജില്ല കോവിഡ് കൺട്രോൾ സെൻററുകളിൽ വിളികളും ഏറെയെത്തി.
കൃത്യമായ മറുപടി നൽകാനാവാതെ, ആരോഗ്യവകുപ്പുമായി ബന്ധപ്പെടണമെന്നാണ് കൺട്രോൾ റൂമുകളിൽനിന്ന് മറുപടി നൽകിയത്. ബലികർമത്തിൽ പങ്കെടുക്കുന്നവർ രോഗമില്ലെന്ന് സ്വയം ഉറപ്പുവരുത്തിയാൽ മതിയെന്ന് വെള്ളിയാഴ്ച വാർത്തസമ്മേളനത്തിൽ മുഖ്യമന്ത്രിതന്നെ വ്യക്തമാക്കിയിരുന്നു.
പങ്കെടുക്കുന്നവർ സംശയനിഴലിലാകരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കൂട്ടമായി ബലികർമം നടത്തരുതെന്നും വീടുകളിൽ അറവ് നടത്തി മാംസം മസ്ജിദുകളിൽ എത്തിച്ചാൽ മതിയെന്നും മഹല്ല് കമ്മിറ്റികൾ നിർദേശം നൽകിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.