ശബരിമലയിൽ നിരോധനാജ്ഞ അനാവശ്യം - കണ്ണന്താനം
text_fieldsനിലക്കൽ: കേന്ദ്ര ടൂറിസം വകുപ്പ് മന്ത്രി അൽഫോൺസ് കണ്ണന്താനം ശബരിമലയിൽ സന്ദർശനത്തിനായി എത്തി. ശബരിമലയിലെ അടിസ്ഥാന സൗകര്യങ്ങൾ വിലയിരുത്തുന്നതിനായാണ് താൻ എത്തിയതെന്ന് കണ്ണന്താനം മാധ്യമങ്ങളോട് പറഞ്ഞു. രണ്ടു മാസം മുമ്പ് പ്രളയത്തിനു ശേഷമുള്ള സ്ഥിതിഗതികൾ വിലയിരുത്താൻ ഇവിടെ വന്നിരുന്നു. അന്ന് പമ്പയുടെ സ്ഥിതി ദയനീയമായിരുന്നു. അതിൽ നിന്ന് ഒട്ടും മെച്ചപ്പെട്ടിട്ടില്ലെന്ന് കണ്ണന്താനം കുറ്റപ്പെടുത്തി. കേന്ദ്ര സർക്കാർ ശബരിമലയുടെ വികസനത്തിനായി 100 കോടി അനുവദിച്ചിരുന്നു. എന്നാൽ അടിസ്ഥാന സൗകര്യങ്ങൾ പോലും ഇവിെട ഒരുക്കിയിട്ടില്ലെന്നും കണ്ണന്താനം പറഞ്ഞു.
ശബരിമലയിൽ സർക്കാർ അക്രമം അഴിച്ചു വിടുകയാണ്. സോവിയറ്റ് റഷ്യയിലും ചൈനയിലും പോലും കാണാത്ത കാര്യങ്ങളാണ് നടമാടുന്നത്. ശബരിമലയിൽ എത്തുന്നത് ഭക്തൻമാരാണ്, തീവ്രവാദികളല്ല. പൊലീസ് അവരെ മർദിക്കുന്നത് എന്തിനാണ്? ഇവിടെ നിരോധനാജ്ഞ പ്രഖ്യാപിക്കേണ്ട കാര്യമെന്താണ്? ഭക്തിേയാെട മലകയറാൻ വരുന്നരെ അറസ്റ്റ് ചെയ്യുന്നത് എന്തിനാണെന്നും അദ്ദേഹം ചോദിച്ചു.
പാർട്ടി നിർദേശമനുസരിച്ചല്ല, കേന്ദ്ര മന്ത്രി എന്ന നിലയിലാണ് ശബരിമലയിൽ എത്തിയത്. ശബരിമലയിലെ പൊലസ് നടപടി മൂലം ആയിരക്കണക്കിന് പേർക്ക് തൊഴിൽ നഷ്ടപ്പെട്ടു. ലോകത്തിനു മുന്നിൽ പൊലീസ് നിയന്ത്രണത്തിലാണ് കേരളം എന്ന പ്രതീതിയാണുള്ളത്. സമാധാനപരമായി നാമജപം നടത്തുന്നത് എങ്ങെനയാണ് പ്രതിഷേധമാവുക? ഭക്തരിൽ ചിലർ ചില പാർട്ടി അംഗങ്ങളൊണെന്നത് തെറ്റല്ലെന്നും അദ്ദേഹം പറഞ്ഞു.
ശബരിമല യുവതീപ്രവേശന വിഷയത്തിൽ സുപ്രീംകോടതി വിധി വരുന്നതു വരെ കാത്തിരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജീവിതത്തിലൊരിക്കലും ശബരിമലയിൽ പോകാത്തവർക്ക് ഇൗ രണ്ടുമാസം െകാണ്ട് പോയാൽ മാത്രമേ രക്ഷപ്പെടൂ എന്ന് ചിന്തിക്കുന്നത് ശരിയാണെന്ന് തോന്നുന്നില്ല. ഇതൊക്കെ പ്രശ്നങ്ങൾ ഉണ്ടാക്കാൻ വേണ്ടി മാത്രം നടത്തുന്നതാണെന്നും കണ്ണന്താനം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.