ഡ്യൂപ്ലിക്കേറ്റ് ആര്‍.സി ലഭിക്കാൻ ഇനി പൊലീസ് സർട്ടിഫിക്കറ്റ് വേണ്ട
text_fieldsതിരുവനന്തപുരം: വാഹന രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പിന് (ആർ.സി) പൊലീസ് റിപ്പോർട്ട് ഒഴിവാക്കി ഗതാഗത വകുപ്പ്. കേന്ദ്രനിര്‍ദേശത്തെ തുടര്‍ന്നാണ് നടപടി.
നിലവില്‍ ആര്‍.സിയുടെ ഡ്യൂപ്ലിക്കേറ്റിന് പൊലീസ് സ്‌റ്റേഷനില്‍നിന്നുള്ള ലോസ്റ്റ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമായിരുന്നു. ആര്‍.സി കാണാതായെന്നും വീണ്ടെടുക്കുക സാധ്യമല്ലെന്നുമാണ് പൊലീസ് സാക്ഷ്യപ്പെടുത്തി നൽകേണ്ടിയിരുന്നത്. ഈ നടപടിക്രമമാണ് ഒഴിവാക്കിയത്.
പത്രപരസ്യം നല്‍കിയ അതിന്റെ പകര്‍പ്പ് ഹാജരാക്കി ആര്‍.സി പകര്‍പ്പിന് അപേക്ഷിക്കാം. വാഹന രജിസ്‌ട്രേഷന്‍ രേഖകള്‍ ഓണ്‍ലൈനില്‍ ലഭ്യമായതിനാല്‍ അസ്സല്‍ പകര്‍പ്പുകളുടെ ഉപയോഗം കുറഞ്ഞിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് പകര്‍പ്പ് എടുക്കാനുള്ള നടപടിക്രമം ലഘൂകരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.