ബീഫ് ഒഴിവാക്കേണ്ടതില്ല; കൊടുക്കേണ്ട കാര്യം പൊലീസ് തീരുമാനിക്കട്ടെ -എ. വിജയരാഘവൻ
text_fieldsതിരുവനന്തപുരം: കേരള പൊലീസിെൻറ ഭക്ഷണ മെനുവിൽനിന്ന് ബീഫ് ഒഴിവാക്കിയ സംഭവത്തിൽ പ്രതി കരണവുമായി എൽ.ഡി.എഫ് കൺവീനർ എ. വിജയരാഘവൻ. ബീഫ് ഒഴിവാക്കേണ്ടതില്ലെന്നും ബീഫ് കഴിക്കേണ്ടവർ അത് കഴിക്കട്ടേയെ ന്നാണ് നിലപാടെന്നും അദ്ദേഹം പറഞ്ഞു.
പൊലീസിൻെറ ഭക്ഷണ ക്രമം തീരുമാനിക്കേണ്ടത് അവരാണ്. അതിനുള്ള സമിതി പ ൊലീസിലുണ്ട്. ബീഫ് കൊടുക്കുന്നതിനും കൊടുക്കാതിരിക്കുന്നതിനും പാർട്ടി എതിരല്ല. പൊലീസിൽ എന്ത് ഭക്ഷണം കൊടുക്കണമെന്ന കാര്യത്തിൽ നമുക്ക് തീരുമാനിക്കാൻ പറ്റില്ല.
പരിശീലനത്തിലുള്ള പൊലീസുകാർക്ക് ഊർജ്ജം നിലനിർത്താൻ ഏതെല്ലാം ഭക്ഷണമാണോ ആവശ്യം, അത് കൊടുക്കുകയാണ് വേണ്ടത്. ബീഫ് ഒരു മതത്തിൻെറ ഭക്ഷണമല്ല. അത് ആഗ്രഹമുള്ള എല്ലാവർക്കും കഴിക്കാൻ പറ്റിയ നല്ല ആഹാരമാണ്. ബീഫ് നിരോധന വിഷയത്തിലെല്ലാം ശക്തമായ നിലപാട് എടുത്തത് എൽ.ഡി.എഫ് ആയിരുന്നുവെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.