കൊച്ചി മേയറെ മാറ്റില്ലെന്ന് മുല്ലപ്പള്ളി
text_fieldsകൊച്ചി: കോർപറേഷൻ മേയർ സൗമിനി ജയിനിനെ സ്ഥാനത്ത് നിന്ന് മാറ്റാൻ ആലോചനയില്ലെന്ന് കെ.പി.സി.സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. വിജയമായാലും പരാജയമായാലും എല്ലാവർക്കും കൂട്ടുത്തരവാദിത്തം ഉണ്ടെന്നും ഒരാൾ മാത്രം ഉത്തരവാദിത്തം ഏൽക്കേണ്ടതില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു.
ഒളിയമ്പെയ്യുന്നവർ അവർക്ക് നേരെ തന്നെ അമ്പ് പതിക്കുമെന്ന് ഓർക്കണമെന്നും മുല്ലപ്പള്ളി പറഞ്ഞു. ഉപതെരഞ്ഞെടുപ്പിലെ ഭൂരിപക്ഷം കുറഞ്ഞതിനും കോര്‍പറേഷനെതിരായ ഹൈകോടതി വിമര്‍ശനത്തിനും പിന്നാലെ മേയറെ മാറ്റാൻ നീക്കമുള്ളതായി അഭ്യൂഹമുണ്ടായിരുന്നു.
പാര്‍ട്ടി പറഞ്ഞാല്‍ മാറി നില്‍ക്കാന്‍ തയാറാണെന്ന് സൗമിനി കഴിഞ്ഞ ദിവസം വ്യക്തമാക്കുകയും ചെയ്തിരുന്നു.
ഹൈകോടതിക്ക് പിന്നാലെ മേയര്‍ക്കെതിരെ രൂക്ഷവിമര്‍ശവുമായി എറണാകുളം എം.പി ഹൈബി ഈഡനും രംഗത്തെത്തിയിരുന്നു. ജനങ്ങളുമായി ബന്ധപ്പെടുന്ന കാര്യങ്ങളില്‍ നഗരസഭ കാര്യക്ഷമമായി ഇടപെടാത്തതാണ് വോട്ട് കുറയാന്‍ കാരണമെന്നായിരുന്നു ഹൈബി ഈഡന്‍റെ ആക്ഷേപം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.