Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
udf ldf
cancel
Homechevron_rightNewschevron_rightKeralachevron_rightചെന്നിത്തലയുടെ...

ചെന്നിത്തലയുടെ പഞ്ചായത്തിൽ കോൺഗ്രസ്​ പിന്തുണയോടെ ഭരണം വേണ്ട; പ്രസിഡൻറ്​ പദവി രാജിവെക്കാൻ സി.പി.എം നിർദേശം

text_fields
bookmark_border

ആ​ല​പ്പു​ഴ: പ്ര​തി​പ​ക്ഷ നേ​താ​വ്​ ര​മേ​ശ്​ ചെ​ന്നി​ത്ത​ല​യു​ടെ പ​ഞ്ചാ​യ​ത്തി​ൽ കോ​ൺ​ഗ്ര​സ്​ പി​ന്തു​ണ​യോ​ടെ പി​ടി​ച്ചെ​ടു​ത്ത പ്ര​സി​ഡ​ൻ​റ്​ പ​ദ​വി രാ​ജി​വെ​ക്ക​ണ​മെ​ന്ന്​ സി.​പി.​എം ആ​ല​പ്പു​ഴ ജി​ല്ല ക​മ്മി​റ്റി​യു​ടെ നി​ർ​ദേ​ശം. സി.​പി.​എ​മ്മി​ന്​ അ​ധി​കാ​രം കി​ട്ടി​യ ചെ​ന്നി​ത്ത​ല-​തൃ​പ്പെ​രു​ന്തു​റ പ​ഞ്ചാ​യ​ത്തി​ലെ പ്ര​സി​ഡ​ൻ​റ്​ പ​ദ​വി​യാ​ണ്​ രാ​ജി​വെ​ക്കാ​ൻ നി​ർ​ദേ​ശി​ച്ച​ത്. എ​ന്നാ​ൽ, ബി.​െ​ജ.​പി​യെ ഭ​ര​ണ​ത്തി​െ​ല​ത്തി​ക്കാ​ൻ സ​ഹാ​യി​ക്കു​ന്ന നി​ല​പാ​ടാ​ണി​തെ​ന്ന്​ ആ​ക്ഷേ​പ​മു​ണ്ട്.

സം​സ്ഥാ​ന ക​മ്മി​റ്റി​യു​ടെ തീ​രു​മാ​ന​ത്തി​ന്​ വി​രു​ദ്ധ​മാ​യ നി​ല​പാ​ട്​ പാ​ർ​ട്ടി​ക്കെ​തി​രാ​യ വി​കാ​രം ഉ​ണ്ടാ​ക്കു​മെ​ന്ന്​ വി​ല​യി​രു​ത്തി ഞാ​യ​റാ​ഴ്​​ച ചേ​ർ​ന്ന ജി​ല്ല ക​മ്മി​റ്റി​യി​ലാ​ണ്​ പു​തി​യ തീ​രു​മാ​നം. പാ​ർ​ട്ടി ന​യ​ത്തി​ന്​ വി​രു​ദ്ധ​മാ​യ പ്രാ​ദേ​ശി​ക കൂ​ട്ടു​കെ​ട്ടു​ക​ൾ തി​രു​ത്ത​ണം. വ​രാ​നി​രി​ക്കു​ന്ന നി​യ​മ​സ​ഭ​ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​ത്​ ബി.​ജെ.​പി പ്ര​ചാ​ര​ണ ആ​യു​ധ​മാ​ക്കു​മെ​ന്ന്​ വി​ല​യി​രു​ത്തി​യാ​ണ്​ അ​ധി​കാ​ര​മേ​റ്റെ​ടു​ത്ത പ്ര​സി​ഡ​ൻ​റി​നോ​ട്​ രാ​ജി ആ​വ​ശ്യ​പ്പെ​ട്ട​ത്.

പ​ഞ്ചാ​യ​ത്തി​ലെ 18 അം​ഗ സ​മി​തി​യി​ൽ ആ​ർ​ക്കും വ്യ​ക്ത​മാ​യ ഭൂ​രി​പ​ക്ഷ​മി​ല്ലാ​യി​രു​ന്നു. പ്ര​സി​ഡ​ൻ​റ്​ പ​ദ​വി പ​ട്ടി​ക​ജാ​തി വ​നി​ത സം​വ​ര​ണ​മാ​യ​തി​നാ​ൽ യു.​ഡി.​എ​ഫി​ന്​ യോ​ഗ്യ​രാ​യ​വ​ർ ഉ​ണ്ടാ​യി​രു​ന്നി​ല്ല. എ​ൽ.​ഡി.​എ​ഫി​നും ബി.​ജെ.​പി​ക്കും അം​ഗ​ങ്ങ​ളു​ണ്ടാ​യി​രു​ന്നു. ഈ​സാ​ഹ​ച​ര്യ​ത്തി​ൽ ബി.​ജെ.​പി ഭ​ര​ണം ത​ട​യു​ന്ന​തി​ന്​​ യു.​ഡി.​എ​ഫ്​ അം​ഗ​ങ്ങ​ൾ എ​ൽ.​ഡി.​എ​ഫി​നെ പി​ന്തു​ണ​ക്കു​ക​യാ​യി​രു​ന്നു. ​തു​ട​ർ​ന്നാ​ണ്​​ എ​ൽ.​ഡി.​എ​ഫ് അം​ഗം വി​ജ​യ​മ്മ ഫി​ലേ​ന്ദ്ര​ൻ 11 വോ​ട്ടു​നേ​ടി​ പ്ര​സി​ഡ​ൻ​റാ​യ​ത്. യു.​ഡി.​എ​ഫ്​ -ആ​റ്, ബി.​ജെ.​പി -ആ​റ്, എ​ൽ.​ഡി.​എ​ഫ്​ -അ​ഞ്ച്, കോ​ൺ​​ഗ്ര​സ്​ വി​മ​ത​ൻ-​ഒ​ന്ന്​ എ​ന്നി​ങ്ങ​നെ​യാ​ണ്​ ക​ക്ഷി​നി​ല.

അ​ധി​കാ​ര​ത്തി​ലെ​ത്തി​യ​ശേ​ഷം പ​ദ​വി​ക​ൾ ഒ​ഴി​യു​ന്ന​ത്​ ബി.​ജെ.​പി​യെ അ​ധി​കാ​ര​ത്തി​ലെ​ത്തി​ക്കാ​നു​ള്ള സി.​പി.​എം ര​ഹ​സ്യ​നീ​ക്ക​ത്തി​െൻറ ഭാ​ഗ​മാ​ണെ​ന്നാ​ണ്​ യു.​ഡി.​എ​ഫി​െൻറ വി​മ​ർ​ശ​നം. തി​രു​വ​ൻ​വ​ണ്ടൂ​ർ പ​ഞ്ചാ​യ​ത്തി​ൽ ബി.​െ​ജ.​പി​യെ പ​രാ​ജ​യ​​പ്പെ​ടു​ത്താ​ൻ കോ​ൺ​ഗ്ര​സ്​ പി​ന്തു​ണ​ച്ചി​ട്ടും സി.​പി.​എം സ​മാ​ന​നീ​ക്ക​മാ​ണ്​ ന​ട​ത്തി​യ​ത്. സ​ത്യ​പ്ര​തി​ജ്ഞ​ക്ക്​ മു​മ്പ്​ സി.​പി.​എം അം​ഗ​ങ്ങ​ൾ പ്ര​സി​ഡ​ൻ​റ്, വൈ​സ്​​പ്ര​സി​ഡ​ൻ​റ്​ പ​ദ​വി​ക​ൾ രാ​ജി​വെ​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Chennithalacpmcongress
News Summary - No need to rule Chennithala panchayat with Congress support; CPM proposes resignation of president
Next Story