പുതിയ കക്ഷികൾ സീറ്റ് ആവശ്യപ്പെട്ടിട്ടില്ലെന്ന് കോടിയേരി
text_fieldsതിരുവനന്തപുരം: ലോക്സഭ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്ന മുറയ്ക്ക് എൽ.ഡി.എഫിലെ സീറ്റ് വിഭജന ചർച്ച പൂർത്ത ിയാക്കുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. പുതുതായി എത്തിയ കക്ഷികൾ സീറ്റ് ആവശ്യപ്പെട്ടിട്ടില്ല. ഏത് കക്ഷിക്കും സീറ്റ് ആവശ്യപ്പെടാം. ലോക്സഭ തെരഞ്ഞെടുപ്പിൽ പരിഗണിക്കേണ്ടെന്ന് ആർ. ബാലകൃഷ്ണപിള്ള കഴിഞ്ഞ മുന്നണി യോഗത്തിൽ പറഞ്ഞിട്ടുണ്ട്.
സി.പി.എം സ്ഥാനാർഥിചർച്ച ആരംഭിച്ചിട്ടില്ല. സ്ഥാനാർഥി നിർണയത്തിൽ ലിംഗനീതി പാലിക്കും. സെക്രേട്ടറിയറ്റ് അംഗങ്ങൾ മത്സരിക്കേണാ രണ്ടുതവണ മത്സരിച്ചവർക്ക് അവസരം നൽകേണാ എന്നിവ സ്ഥാനാർഥിനിർണയ സമയത്ത് പരിഗണിക്കും. േപാളിറ്റ്ബ്യൂറോ ഇക്കാര്യത്തിൽ മാർഗനിർേദശം നൽകും. മാർച്ച് ആദ്യം ചേരുന്ന കേന്ദ്ര കമ്മിറ്റിയിൽ വ്യക്തത വരും.
ഇത്തവണ അനുകൂല രാഷ്ട്രീയസാഹചര്യമാണ്. ബി.ജെ.പിയെ അധികാരത്തിൽനിന്ന് പുറത്താക്കുക, കേന്ദ്രത്തിൽ മതനിരപേക്ഷ സർക്കാർ അധികാരത്തിലെത്തുക, അതിന് ഇടതുപക്ഷ അംഗസംഖ്യ ലോക്‌സഭയിൽ ഉയർത്തുക എന്നിവയിൽ ഉൗന്നിയാവും പ്രചാരണം. കേരള കോൺഗ്രസിലെ പ്രശ്നങ്ങളിൽ ഇടപെടില്ല. സീറ്റിന് വേണ്ടിയുള്ളതല്ലാതെ മറ്റൊരു പ്രശ്നവും അവിടെയില്ല.
വിലപേശി വാങ്ങാൻ കഴിവുള്ളയാളാണ് ജോസഫ്. യു.ഡി.എഫ് നയത്തിനെതിരെ നിലപാട് പരസ്യമാക്കി രംഗത്തുവന്നാൽ നോക്കാം. സർവേ റിപ്പോർട്ടുകളിൽ കാര്യമില്ല. എൻഡോസൾഫാൻ ദുരിതബാധിതരുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ പ്രത്യേക പരിഗണനയാണ് സർക്കാർ കൊടുക്കുന്നതെന്നും കോടിയേരി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.