മദ്യനയം: സഭയുമായി ചർച്ചക്ക് തയാറെന്ന് എക്സൈസ് മന്ത്രി
text_fieldsകോഴിക്കോട്: മദ്യനയത്തിൽ ക്രിസ്ത്യൻ സഭയുമായി ചർച്ചക്ക് തയാറെന്ന് എക്സൈസ് മന്ത്രി ടി.പി. രാമകൃഷ്ണൻ. മദ്യവിൽപന ശാലകൾ തുറക്കുന്നതു സംബന്ധിച്ച് ക്രിസ്ത്യൻ സഭയുടെ ആശങ്ക തള്ളുന്നില്ലെന്നും ചർച്ചക്ക് തയാറാണെങ്കിൽ സർക്കാർ ഒരുക്കമാണെന്നും മന്ത്രി വാർത്തസമ്മേളനത്തിൽ പറഞ്ഞു.
സംശയങ്ങേളാ അഭിപ്രായവ്യത്യാസമോ ഉണ്ടെങ്കിൽ ചർച്ച ചെയ്യാൻ സർക്കാർ തയാറാണ്. പതിനായിരത്തിലധികം ജനസംഖ്യയുള്ള പഞ്ചായത്തുകളിൽ ദൂരപരിധി നിയമം ബാധകമല്ലെന്ന സർക്കാർ ഉത്തരവുള്ളതിനാൽ 499 കള്ളുഷാപ്പുകളടക്കം 683 മദ്യശാലകൾ തുറക്കുെമന്നും മന്ത്രി പറഞ്ഞു. സൂക്ഷ്മപരിശോധന നടത്തിയാണ് ഇവ തുറക്കുക. അതേസമയം, ഇൗ ഉത്തരവിൽപെടാത്ത പുതിയ മദ്യശാലകൾ തുറക്കില്ലെന്നും മന്ത്രി ആവർത്തിച്ചു. പുതിയ ബാറുകൾ അനുവദിക്കാൻ പോകുന്നുവെന്ന പ്രചാരണം അടിസ്ഥാനരഹിതമാണ്. ത്രീസ്റ്റാർ പദവിയുള്ളവ ബാർ ലൈസൻസിന് അേപക്ഷിച്ചാൽ അക്കാര്യം പരിശോധിച്ച് തീരുമാനിക്കും. ത്രീസ്റ്റാർ ഹോട്ടലുകൾ അധികമായി തുറക്കുന്നതിനെയും എതിർക്കും. ഇത്തരം ഹോട്ടലുകൾക്ക് ബാർ ലൈസൻസ് നൽകുന്നതിെൻറ ഭാഗമായാണ് കോഴിക്കോട്ടടക്കം പുതിയ ബാറുകൾക്ക് അനുമതി നൽകിയതെന്നും അദ്ദേഹം വ്യക്തമാക്കി.
2016 ഡിസംബർ 15െൻറ സുപ്രീംേകാടതി ഉത്തരവ് പ്രകാരം പഞ്ചായത്ത് പ്രദേശങ്ങളിലെ അടച്ചുപൂട്ടിയ മദ്യശാലകൾക്കാണ് കഴിഞ്ഞ മാസത്തെ കോടതി ഉത്തരവിെൻറ അടിസ്ഥാനത്തിൽ ഇളവ് അനുവദിക്കുന്നത്. തൊഴിലാളികൾക്ക് ജോലി നഷ്ടെപ്പട്ട സാഹചര്യവും കണക്കിലെടുത്തെന്ന് മന്ത്രി അഭിപ്രായപ്പെട്ടു. കള്ളുഷാപ്പുകൾ അടച്ചതുമൂലം മാസങ്ങളായി 12,100 തൊഴിലാളികൾക്ക് ജോലിയില്ലാതായി. ബാറുകളും ബിയർ പാർലറുകളും പൂട്ടിയതിനാൽ 7800 പേരും ദുരിതത്തിലാെയന്ന് ടി.പി. രാമകൃഷ്ണൻ പറഞ്ഞു. പരോക്ഷമായി 20,000ത്തിലേറെ പേർക്കും ജോലി നഷ്ടപ്പെട്ടിരുന്നു. പുതിയ ചില്ലറവിൽപന ശാലകൾ തുറക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
മൂന്നു ബാറുകളും 171 ബിയർ-വൈൻ പാർലറുകളും ആറ് ചില്ലറ വിൽപനശാലകളും ഒരു ക്ലബും മൂന്ന് സൈനിക കാൻറീനുകളും 499 കള്ളുഷാപ്പുകളുമാണ് തുറക്കുന്നത്. ഇവയിൽ ഏറെയും യു.ഡി.എഫ് ഭരണകാലത്ത് പ്രവർത്തിച്ചവയാെണന്നു പറഞ്ഞ മന്ത്രി, രാഷ്ട്രീയലക്ഷ്യത്തോടെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ള പ്രചാരണം വിലപ്പോവില്ലെന്നും കൂട്ടിച്ചേർത്തു. മദ്യവർജനമാണ് സർക്കാർ ലക്ഷ്യെമന്നും വിമുക്തി ലഹരിവിരുദ്ധ പദ്ധതി താെഴത്തട്ടിലേക്ക് വ്യാപിപ്പിക്കുെമന്നും മന്ത്രി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.