Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകെ.എസ്.ആർ.ടി.സിയിൽ...

കെ.എസ്.ആർ.ടി.സിയിൽ ആനുകൂല്യങ്ങളില്ലാത്ത ഓണം

text_fields
bookmark_border
thiruvambadi ksrtc depot
cancel

തിരുവനന്തപുരം: ഒറ്റത്തവണ ശമ്പളം നൽകി എന്നതൊഴിച്ചാൽ കെ.എസ്.ആർ.ടി.സിയിൽ ഇക്കുറി മറ്റ് ആനുകൂല്യങ്ങളൊന്നുമില്ലാത്ത ഓണം. സമീപകാലങ്ങളിൽ ആദ്യമായാണ് ഇത്തരമൊരു ദുസ്ഥിതി. ജീവനക്കാർക്ക് ഓണം ഫെസ്റ്റിവൽ അലവൻസും ബോണസും നൽകാനുള്ള പരിശ്രമങ്ങളിലാണെന്നാണ് മാനേജ്മെന്‍റ് അറിയിച്ചത്.

എന്നാൽ, ശനിയാഴ്ച ബാങ്ക് അവധിയായതോടെ ഇതിനുള്ള വഴിയുമടഞ്ഞു. ഒറ്റത്തവണ ശമ്പള വിതരണം എന്നതുതന്നെ മന്ത്രിയുടെ വാക്ക് പാലിക്കാൻ നടത്തിയ താൽക്കാലിക ക്രമീകരണമാണ്. ഡീസലിനുള്ള തുക വകമാറ്റിയാണ് ഇക്കുറി ശമ്പളം നൽകിയത്. സ്വന്തം നിലക്ക് ശമ്പളം നൽകാനുള്ള സാമ്പത്തിക സ്ഥിതിയിലേക്ക് ഇനിയും സ്ഥാപനം എത്തിയിട്ടില്ല. ഇതിനിടെ ഓണം ആനുകൂല്യങ്ങളെക്കുറിച്ച ചർച്ചകൾ കെട്ടടങ്ങുകയായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KSRTC
News Summary - No onam Onam benefits in KSRTC Employees
Next Story