മുഖ്യമന്ത്രിയുടെ വടകരയിലെ പരിപാടിയിൽ ആളില്ല; സംഘാടകർക്ക് പ്രസംഗത്തിൽ വിമർശനം
text_fieldsകോഴിക്കോട്: വടകരയിൽ പങ്കെടുത്ത പരിപാടിയിൽ ജനപങ്കാളിത്തം കുറഞ്ഞതിൽ സംഘാടകരെ തന്‍റെ പ്രസംഗത്തിൽ വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ചൂടുകാലമായതിനാൽ വലിയ പന്തൽ തയാറാക്കിയെങ്കിലും വല്ലാതെ തിങ്ങി ഇരിക്കേണ്ട എന്ന തോന്നൽ സംഘാടകർക്കുണ്ടായിരിക്കാമെന്ന് മുഖ്യമന്ത്രി വിമർശിച്ചു. പരിപാടിയിൽനിന്ന് വിട്ടുനിന്ന് കെ.കെ. രമ എം.എൽ.എയെയും ഷാഫി പറമ്പിൽ എം.പിക്കും വിമർശനമുണ്ടായി.
വടകര ജില്ല ആശുപത്രിയുടെ രണ്ടാം ഘട്ട പ്രവർത്തനങ്ങൾക്ക് തറക്കല്ലിടൽ ചടങ്ങിനാണ് മുഖ്യമന്ത്രി എത്തിയത്. എന്നാൽ, മുഖ്യമന്ത്രിയെ കൂടാതെ കേന്ദ്ര സഹമന്ത്രി ജോർജ് കുര്യൻ, മന്ത്രിമാരായ പി.എ. മുഹമ്മദ് റിയാസ്, വീണാ ജോർജ്, വി. അബ്ദുറഹിമാൻ എന്നിവരെല്ലാം പങ്കെടുക്കുന്ന പരിപാടിയായിട്ടും ജനപങ്കാളിത്തം കുറവായിരുന്നു. 11ന് നിശ്ചയിച്ച പരിപാടി ആളുകളെ എത്തിച്ച ശേഷം 11.30ഓടെയാണ് ആരംഭിച്ചത്.
തുടർന്നാണ് പ്രസംഗത്തിനിടെ ജനപങ്കാളിത്തം കുറഞ്ഞതിനെ മുഖ്യമന്ത്രി വിമർശിച്ചത്. ‘നല്ല ചൂടിന്‍റെ കാലമാണല്ലോ ഇത്. ഇതിന്‍റെ സംഘാടകർ വലിയ പന്തൽ തയാറാക്കിയെങ്കിലും വല്ലാതെ തിങ്ങി ഇരിക്കേണ്ട എന്ന തോന്നൽ അവർക്ക് ഉണ്ടായി എന്ന് തോന്നുന്നു. അതുകൊണ്ട് ഇടവിട്ട് ഇരിക്കാൻ നിങ്ങൾക്ക് സൗകര്യം കിട്ടിയിട്ടുണ്ട്. അത് ഏതായാലും നന്നായി എന്നാണ് തോന്നുന്നത്...’ -പ്രസംഗത്തിനിടെ മുഖ്യമന്ത്രി വിമർശിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.