പ്രവാചകനെ അധിക്ഷേപിച്ച് വിശ്വാസം തകർക്കാൻ ആർക്കുമാവില്ല -പാളയം ഇമാം
text_fieldsതിരുവനന്തപുരം: പ്രവാചകനെ അധിക്ഷേപിച്ച് വിശ്വാസം തകർക്കാൻ ആർക്കുമാവില്ലെന്ന് പാളയം ഇമാം ഡോ.വി.പി സുഹൈബ് മൗലവി. ഉത്തരവാദിത്തപ്പെട്ടവരുടെ വാക്കുകൾ മതസൗഹാർദത്തെ ചോദ്യം ചെയ്തു. ഇനി ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ സർക്കാറുകളും നീതിപീഠങ്ങളും ജാഗ്രത പാലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മഹാൻമാർ ഏത് മതസ്ഥർ ആയാലും ബഹുമാനിക്കപ്പെടണം. പ്രവാചകനിന്ദ നടത്തുന്നവർ ഉദ്ദേശിക്കുന്നത് പ്രകോപനം ഉണ്ടാക്കാനാണ്. പ്രകോപനങ്ങൾക്ക് വശംവദരാകരുത്. ഇത്തരക്കാരുടെ ലക്ഷ്യം രാഷ്ട്രീയലാഭമുണ്ടക്കാലാണ്. രാജസ്ഥാനിലെ ഉദയ്പൂർ കൊലപാതകം ദുരൂഹമാണ്.
കേസിലെ യഥാർഥ കുറ്റവാളികളെ പുറത്തു കൊണ്ടുവരണം. ഇത്തരം കലാപങ്ങൾ പ്രവാചക സ്നേഹമല്ല. പ്രവാചക സ്നേഹത്തിന്റെ പേരിൽ ആരും ആരെയും കൊല ചെയ്യരുത്. രാജ്യത്ത് മുസ്‍ലിംകൾ ഏറ്റവും പ്രതിസന്ധി നേരിടുന്നകാലമാണിത്. ഇന്ത്യയിലെ മതേതര വിശ്വാസം തികഞ്ഞ നിരാശയിലാണ്. ഗ്യാൻവാപി മസ്ജിദ് പള്ളിയായും കാശിവിശ്വനാഥ് ക്ഷേത്രമായും നിലകൊള്ളണമെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.