കറുപ്പിനോട് പ്രതികരിച്ച് മുഖ്യമന്ത്രി; 'കറുത്ത വസ്ത്രത്തിനും മാസ്കിനും വിലക്കില്ല'
text_fieldsകണ്ണൂർ: സംസ്ഥാനത്ത് കറുത്ത വസ്ത്രം ധരിക്കുന്നതിനോ കറുത്ത മാസ്കിനോ വിലക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ആരേയും വഴി തടയാൻ ഉദ്ദേശമില്ലെന്നും നടക്കുന്നത് തെറ്റായ പ്രചാരണമാണെന്നും പിണറായി വിജയൻ വ്യക്തമാക്കി. ഗ്രനഥശാല പ്രവർത്തക സംസ്ഥാന സംഗമം ഓൺലൈനായി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കറുപ്പ് ധരിക്കരുതെന്ന നിലപാട് എൽ.ഡി.എഫ് സർക്കാറിനില്ല. ഗൂഢ ഉദ്ദേശത്തോടെയുള്ള പ്രചാരണവും പ്രതിഷേധവുമാണ് ഇപ്പോൾ നടക്കുന്നത്. സർക്കാറിനെ അപകീർത്തിപ്പെടുത്താനുള്ള കള്ളകഥയാണ് ഇപ്പോൾ പ്രചരിക്കുന്നത്. ആരുടെയും അവകാശം ഒരിക്കലും സർക്കാർ ഹനിക്കില്ലെന്നും പിണറായി വ്യക്തമാക്കി.
മുഖ്യമന്ത്രിയുടെ സന്ദർശനത്തെ തുടർന്ന് കനത്ത സുരക്ഷയാണ് കണ്ണൂരിൽ ഏർപ്പെടുത്തിയത്. കഴിഞ്ഞ ദിവസം മലപ്പുറം, കോഴിക്കോട് ജില്ലകളിൽ മുഖ്യമന്ത്രിയുടെ പരിപാടിയോട് അനുബന്ധിച്ച് വൻ പ്രതിഷേധമാണ് നടന്നത്. മുഖ്യമന്ത്രിക്ക് കനത്ത സുരക്ഷയൊരുക്കുന്നതിന്റെ ഭാഗമായി ആളുകൾ കറുത്ത മാസ്കും വസ്ത്രവും ധരിക്കരുതെന്നും പൊലീസ് നിർദേശം നൽകിയിരുന്നു.
നേരത്തേ, കോട്ടയത്ത് കറുത്ത മാസ്ക് ധരിച്ചവരുടെ മാസ്ക് മാറ്റിയത് വിവാദമായിരുന്നു. സ്വർണക്കടത്ത് കേസിൽ പ്രതി സ്വപ്ന സുരേഷിന്‍റെ പുതിയ വെളിപ്പെടുത്തലിന് പിന്നാലെയാണ് സർക്കാരിനെതിരെ പ്രതിപക്ഷ പ്രതിഷേധം ശക്തമായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.