'ഉമ്മൻചാണ്ടിയുടെ പിന്നിൽ ആരും ഒളിക്കരുത്'; ചെന്നിത്തലയെ ഉന്നമിട്ട് തിരുവഞ്ചൂർ
text_fieldsകോട്ടയം: ഡി.സി.സി പുനഃസംഘടനയുമായി ബന്ധപ്പെട്ട് കെ.പി.സി.സി നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച രമേശ് ചെന്നിത്തലയെ രൂക്ഷമായി വിമർശിച്ച് കോൺഗ്രസ് നേതാവ് തിരുവഞ്ചൂർ രാധാകൃഷ്ണൻ. ഉമ്മൻചാണ്ടി എന്ന് പറഞ്ഞ് അദ്ദേഹത്തിന്‍റെ പിന്നിൽ ഒളിക്കുന്ന നിലപാട് ആരും എടുക്കേണ്ടെന്ന് തിരുവഞ്ചൂർ പറഞ്ഞു.
തർക്കങ്ങൾ അതിന്‍റെ പ്ലാറ്റ്ഫോമിൽ പറഞ്ഞ് തീർക്കണം. തീ കെടുത്താൻ ശ്രമിക്കുമ്പോൾ പന്തംകുത്തി ആളിക്കത്തിക്കരുത്. ഉമ്മൻചാണ്ടിയെ അവഗണിക്കുന്ന പ്രശ്നമില്ല. കേരളത്തിലെ ജനങ്ങളുടെ ഹൃദയത്തിൽ ആഴത്തിൽ വേരുള്ള വ്യക്തിയാണ് അദ്ദേഹമെന്നും തിരുവഞ്ചൂർ ചൂണ്ടിക്കാട്ടി.
കോട്ടയം ഡി.സി.സി ഒാഫീസിൽ നടത്തിയ പ്രസംഗത്തിൽ ചെന്നിത്തലക്ക് ദുഃഖിക്കേണ്ടി വരും. ഉമ്മൻചാണ്ടി അറിഞ്ഞാണ് ചെന്നിത്തല പ്രസംഗിച്ചതെന്ന് താൻ വിശ്വസിക്കുന്നില്ല. ഇപ്പോൾ പാർട്ടി ക്ഷീണത്തിലാണ്, അത് മനസിലാക്കി വേണം പ്രതികരണങ്ങൾ. പുതിയ കെ.പി.സി.സി. നേതൃത്വത്തിന് തടസം കൂടാതെ പ്രവർത്തിക്കാനുള്ള അവസരം നൽകണമെന്നും തിരുവഞ്ചൂർ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.