ആരുടെയും പൗരത്വം ചോദ്യം ചെയ്യുന്നില്ല; പ്രശ്നങ്ങൾ ഉണ്ടാക്കുന്നത് മുസ്ലിം തീവ്രവാദികളെന്ന് കെ. സുരേന്ദ്രൻ
text_fieldsകൽപറ്റ: ക്രൈസ്തവർ പീഡനം നേരിടുന്നുവെന്ന ആർച്ച് ബിഷപ്പ് തോമസ് ജെ. നെറ്റോയുടെ വിമർശനത്തിന് മറുപടിയുമായി ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. ആരുടെയും പൗരത്വം കേന്ദ്ര സർക്കാർ ചോദ്യം ചെയ്യുന്നില്ലെന്നും പ്രശ്നങ്ങൾ ഉണ്ടാക്കുന്നത് മുസ്ലിം തീവ്രവാദികളാണെന്നും കെ. സുരേന്ദ്രൻ പറഞ്ഞു.
അവർ ലക്ഷ്യമിടുന്നത് ആർ.എസ്.എസിനെ മാത്രമല്ല ക്രൈസ്തവരെ കൂടിയാണെന്നും സുരേന്ദ്രൻ ആരോപിച്ചു. ക്രൈസ്തവ രാജ്യങ്ങളെ മുസ് ലിം രാജ്യമാക്കാൻ നോക്കുന്നതാരാണെന്ന് വിമർശിക്കുന്നവർ ആലോചിച്ചാൽ മതിയെന്നും കെ. സുരേന്ദ്രൻ വ്യക്തമാക്കി.
മണിപ്പൂരിലും ഉത്തരേന്ത്യയിലും ക്രൈസ്തവർക്കെതിരെ അതിക്രൂരമായ മർദനങ്ങൾ അന്ധകാര ശക്തികളിൽ നിന്ന് നേരിടേണ്ടി വരുന്നുവെന്ന് ലത്തീൻ അതിരൂപത ആർച്ച് ബിഷപ്പ് മാർ തോമസ് ജെ. നെറ്റോ പറഞ്ഞത്.
2014ൽ 147 അക്രമ സംഭവങ്ങൾ ക്രൈസ്തവർക്കെതിരെ ഇന്ത്യയിൽ നടന്നുവെങ്കിൽ 2023ൽ അത് 687 ആയി ഉയർന്നു. ഇവക്കെല്ലാം കാരണമായി തീരുന്ന ച്ഛിദ്രശക്തികൾക്കെതിരെ നിലപാടുകൾ സ്വീകരിക്കേണ്ട ആവശ്യകത നാം തിരിച്ചറിയണമെന്നും ആർച്ച് ബിഷപ്പ് വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.