ഒാൺലൈൻ പരീക്ഷ വേണ്ട, സ്കൂൾ തുറക്കാതെ പരീക്ഷ പാടില്ല; അധ്യയനവർഷം ഉപേക്ഷിക്കരുത്
text_fieldsതിരുവനന്തപുരം: സ്കൂളുകൾ തുറക്കാൻ വൈകിയാലും അധ്യയനവർഷം ഉപേക്ഷിക്കുകയോ പാഠ്യപദ്ധതി ചുരുക്കുകയോ ചെയ്യരുതെന്ന് വിദ്യാഭ്യാസവകുപ്പ് നിേയാഗിച്ച വിദഗ്ധസമിതി. കുട്ടികൾക്ക് ലഭിക്കേണ്ട പഠനലക്ഷ്യങ്ങളും നേട്ടങ്ങളും ഉറപ്പുവരുത്തി അധ്യയനവർഷം പൂർത്തിയാക്കണമെന്ന് എസ്.സി.ഇ.ആർ.ടി ഡയറക്ടർ ഡോ. ജെ. പ്രസാദ് അധ്യക്ഷനായ സമിതി ശിപാർശ ചെയ്തു. റിപ്പോർട്ട് ഉടൻ വിദ്യാഭ്യാസമന്ത്രിക്ക് സമർപ്പിക്കും.
സ്കൂൾ തുറക്കാതെ പരീക്ഷ നടത്തരുത്. ഒാൺലൈൻ സംവിധാനങ്ങളുടെ ലഭ്യതക്കുറവുള്ള സാഹചര്യത്തിൽ ഒാൺലൈൻ പരീക്ഷ പാടില്ല. സ്കൂളുകൾ തുറക്കുേമ്പാൾ അധികസമയമെടുത്തും അവധി ദിവസങ്ങളിൽ പ്രവർത്തിച്ചും മാർച്ചിന് പകരം ഏപ്രിലിലോ മേയിലോ അധ്യയനവർഷം പൂർത്തിയാക്കാം.
വിക്ടേഴ്സിെൻറ ഫസ്റ്റ്ബെൽ ക്ലാസുകൾ വഴി പഠിപ്പിച്ചവ ഗ്രഹിച്ചോ എന്നറിയാൻ പരീക്ഷക്ക് പകരം വർക്ഷീറ്റുകൾ ഉപയോഗിക്കണം. പൊതുപരീക്ഷ നടക്കുന്ന പത്ത്, 12 ക്ലാസുകളിലെ കുട്ടികൾക്ക് നൽകുന്ന വർക്ഷീറ്റുകൾ കൂടുതൽ പരീക്ഷ കേന്ദ്രീകൃതമായിരിക്കണം. സെപ്റ്റംബർ 30നകം പഠിപ്പിക്കേണ്ട പാഠങ്ങൾ മിക്ക വിഷയങ്ങളുടേതും പൂർത്തീകരിച്ചു. ചില വിഷയങ്ങൾ നിശ്ചയിച്ചതിലും മുന്നിലാണ്. അതിനാൽ പാഠ്യപദ്ധതി വെട്ടിച്ചുരുക്കേണ്ട. സ്കൂൾ തുറക്കുേമ്പാൾ ഫസ്റ്റ്ബെല്ലിലൂടെ പഠിപ്പിച്ചവയുടെ ആവർത്തനത്തിനായി അധ്യാപകർ പാഠങ്ങളിലൂടെ 'ഒാട്ടപ്രദക്ഷിണം' നടത്തണം. പഠനവിടവില്ലാതെ കുട്ടികളെ പഠിക്കേണ്ട ഭാഗങ്ങളിലേക്ക് കൂട്ടിച്ചേർക്കണം.
ഫസ്റ്റ്ബെൽ ക്ലാസുകൾ സമ്പുഷ്ടമാക്കാൻ കൂടുതൽ െഎ.ടി സാധ്യതകൾ ഉപേയാഗിക്കണം. വിദ്യാർഥികളിലെ വിരക്തി ഒഴിവാക്കാൻ ക്ലാസുകളിൽ വൈവിധ്യം കൊണ്ടുവരാമെന്നും സമിതി പറയുന്നു.
എ.ഡി.പി.െഎ ഷൈൻമോൻ, കൈറ്റ് സി.ഇ.ഒ കെ. അൻവർ സാദത്ത്, ഡോ. ആർ. ജയപ്രകാശ്, കെ.സി. ഹരികൃഷ്ണൻ, സി. പ്രദീപ്, സി. രാമകൃഷ്ണൻ, എൻ. ശ്രീകുമാർ എന്നിവരാണ് സമിതിയംഗങ്ങൾ.
അധ്യാപകർ സ്കൂളിലെത്തണം
തിരുവനന്തപുരം: സർക്കാർ ഒാഫിസുകൾ പ്രവർത്തിച്ചുതുടങ്ങിയ സാഹചര്യത്തിൽ അധ്യാപകരിൽ സാധ്യമായവരോടെല്ലാം സ്കൂളിലെത്താൻ നിർദേശിക്കണമെന്നാണ് സമിതിയുടെ അഭിപ്രായം. ഫസ്റ്റ്ബെൽ ക്ലാസുകൾ കുട്ടികൾ ഗ്രഹിച്ചിട്ടുണ്ടോ എന്ന് വിലയിരുത്തണം. സ്കൂൾതലത്തിൽ ഇതിന് കർമപദ്ധതി വേണം.
ആഴ്ചയിൽ ഒരു ദിവസമെങ്കിലും സ്കൂൾ റിസോഴ്സ് ഗ്രൂപ് (എസ്.ആർ.ജി) യോഗം ചേരണം. ഫസ്റ്റ്ബെൽ ക്ലാസിൽ സംശയവും വിശദീകരണവും ആവശ്യമെങ്കിൽ കുട്ടികളുമായി ഫോണിലോ വാട്സ്ആപ്പിലോ ബന്ധപ്പെടണം.
സംസ്ഥാന സർക്കാർ തീരുമാനമെടുക്കുന്ന സന്ദർഭത്തിൽ ആദ്യഘട്ടമെന്നനിലയിൽ 10, 12 ക്ലാസുകളിലെ കുട്ടികൾക്ക് സ്കൂളുകളിലെത്തി അധ്യാപകരിൽനിന്ന് സംശയനിവാരണത്തിന് അവസരമൊരുക്കാം. മറ്റു ക്ലാസുകളിലേത് അടുത്തഘട്ടങ്ങളിൽ മതി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.