മാണി: പരസ്യ ചർച്ചയും ക്ഷണവും വേണ്ടെന്ന് യു.ഡി.എഫ്
text_fieldsതിരുവനന്തപുരം: മാണിഗ്രൂപ്പിെൻറ മടങ്ങിവരവിന് വാതിൽ തുറന്നിടുമെങ്കിലും ഇനി പരസ്യമായി മുന്നണിയിലേക്ക് ക്ഷണിക്കുകയോ വിഷയം പരസ്യ ചർച്ചയാക്കുകയോ വേണ്ടെന്ന് യു.ഡി.എഫ് യോഗത്തിൽ തീരുമാനം. മടങ്ങിവരവിെൻറ കാര്യത്തില്‍ മാണിഗ്രൂപ് നിലപാട് വ്യക്തമാക്കിയശേഷം യു.ഡി.എഫ് പ്രതികരിച്ചാല്‍ മതിയെന്നും ധാരണയായി.
മുന്നണിയില്‍ ചര്‍ച്ചചെയ്യാതെ ക്ഷണിച്ച കെ.പി.സി.സി പ്രസിഡൻറ് എം.എം. ഹസനെതിരെ വിമര്‍ശനവും ഉയര്‍ന്നു. മാണിവിഭാഗത്തെ മുന്നണിയില്‍നിന്ന് പുറത്താക്കിയതല്ലെന്നും സ്വയം പുറത്തുേപായ അവർക്ക് എപ്പോള്‍ വേണമെങ്കിലും മടങ്ങിവരാമെന്നും യോഗതീരുമാനങ്ങള്‍ വിശദീകരിച്ച കണ്‍വീനര്‍ പി.പി. തങ്കച്ചൻ വ്യക്തമാക്കി. മാണിഗ്രൂപ്പിെൻറ തിരിച്ചുവരവിനോട് മുന്നണി ഘടകകക്ഷികൾ അനുകൂലമായാണ് പ്രതികരിച്ചത്. എന്നാൽ, തുടർച്ചയായി കോൺഗ്രസ് ക്ഷണിക്കുകയും മാണി നിരസിക്കുകയും ചെയ്യുന്നത് മുന്നണിക്ക് അപമാനകരമാണെന്ന് നേതാക്കൾ ചൂണ്ടിക്കാട്ടി. ജെ.ഡി.യുവിലെ ഷേഖ് പി. ഹാരിസാണ് വിഷയം ഉന്നയിച്ചത്. മാണിഗ്രൂപ്പിെൻറ പുനഃപ്രവേശനം മുന്നണിയുടെ രാഷ്ട്രീയവും നയപരവുമായ പ്രശ്‌നമാണ്.
അ
തിനാൽ ചര്‍ച്ചചെയ്യാതെ കോൺഗ്രസ് നേതാക്കൾ ഏകപക്ഷീയമായി അവരെ ക്ഷണിക്കുന്നത് ശരിയെല്ലന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. താൻ കെ.എം. മാണിയെ മുന്നണിയിലേക്ക് ക്ഷണിച്ചിട്ടിെല്ലന്നും മാധ്യമങ്ങൾ അതേപ്പറ്റി ചോദിച്ചപ്പോൾ പ്രതികരിക്കുകയായിരുെന്നന്നും ഹസൻ വിശദീകരിച്ചു.
തുടർന്ന് ചർച്ചയിൽ, മാണിഗ്രൂപ്പിെൻറ കാര്യം ഇനി മാധ്യമപ്രവര്‍ത്തകർ ചോദിച്ചാല്‍ മാണി നിലപാട് വ്യക്തമാക്കട്ടെയെന്ന് പ്രതികരിച്ചാൽ മതിയെന്ന് 12 വര്‍ഷത്തിനുശേഷം യു.ഡി.എഫ് യോഗത്തില്‍ പങ്കെടുത്ത കെ. മുരളീധരന്‍ നിർദേശിച്ചു. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ഇതിനോട് യോജിക്കുകയും ധാരണയിൽ എത്തുകയുമായിരുന്നു. മുന്നണിയിലേക്ക് മടങ്ങിവരുന്നത് സംബന്ധിച്ച് താന്‍ മാണിയുമായി സംസാരിച്ചിട്ടുണ്ടെന്നും ഇനിയും സംസാരിക്കാന്‍ എതിര്‍പ്പില്ലെന്നും പി.കെ. കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. മലപ്പുറം ഉപതെരഞ്ഞെടുപ്പിലെ യു.ഡി.എഫ് വിജയം കേന്ദ്രസര്‍ക്കാറിെൻറ വര്‍ഗീയ രാഷ്ട്രീയത്തിനും സംസ്ഥാന സര്‍ക്കാറിെൻറ അക്രമരാഷ്ട്രീയത്തിനും എതിരായ രാഷ്ട്രീയ വിജയമാണെന്ന് യോഗം വിലയിരുത്തി.
എന്നാല്‍, ഈ വിജയത്തെ മാധ്യമങ്ങള്‍ വിലകുറച്ച് കാണിക്കാനാണ് ശ്രമിക്കുന്നതെന്ന അഭിപ്രായം യോഗത്തിൽ ഉണ്ടായി. 2009ല്‍ ലഭിച്ച വോട്ടുകളാണ് ഇക്കുറിയും ഇടതുമുന്നണിക്ക് ലഭിച്ചത്. അത് മറച്ചുെവച്ച് കൂടുതല്‍ വോട്ടുകിട്ടിയെന്ന പ്രചാരണമാണ് നടത്തുന്നത്. ഇത് തുറന്നുകാട്ടുന്നതില്‍ യു.ഡി.എഫ് പരാജയപ്പെട്ടു. ന്യൂനപക്ഷ- ഭൂരിപക്ഷ സമുദായങ്ങളുടെ വോട്ടുകൾ ഒന്നുപോലെ കുഞ്ഞാലിക്കുട്ടിക്ക് നേടാനായി. യു.ഡി.എഫിെൻറ കൂട്ടായ്മയുടെ വിജയമാണെന്നും ചൂണ്ടിക്കാട്ടി.
ഇപ്പോഴത്തെ ചർച്ചകൾ തമാശ -മാണി
തിരുവനന്തപുരം/കോട്ടയം: കേരള കോണ്‍ഗ്രസിെൻറ യു.ഡി.എഫ് പ്രവേശനവുമായി ബന്ധപ്പെട്ട് ഒരാവശ്യവും തങ്ങൾ മുന്നോട്ടുെവച്ചിട്ടില്ലെന്ന് പാര്‍ട്ടി ചെയര്‍മാന്‍ കെ.എം. മാണി മാധ്യമങ്ങളോട് പറഞ്ഞു. ഇതു സംബന്ധിച്ച് നടക്കുന്ന ചര്‍ച്ചകൾ വെറും തമാശയാണ്. കേരള കോണ്‍ഗ്രസ് ഇപ്പോള്‍ സന്തോഷത്തോടെ പ്രവര്‍ത്തിക്കുകയാണ്. ഒരപേക്ഷയുമായും ചെന്നിട്ടില്ലാത്ത സാഹചര്യത്തില്‍ മറ്റൊരു ചര്‍ച്ചയിലേക്ക് കൊണ്ടുപോകരുതെന്നും അദ്ദേഹം പറഞ്ഞു. പാർട്ടിയുടെ മുന്നണി പ്രവേശനം സംബന്ധിച്ച് മറ്റ് കക്ഷികൾ നടത്തുന്ന ചർച്ചകൾ അപ്രസക്തമാെണന്ന് അദ്ദേഹം കോട്ടയത്ത് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.