കണ്ണൂരിൽ 15 വാർഡിൽ ഇടത് സ്ഥാനാർഥികൾക്ക് എതിരില്ല
text_fieldsകണ്ണൂർ: തദ്ദേശ തെരഞ്ഞെടുപ്പിൽ നാമനിർദേശപത്രിക സമർപ്പിക്കാനുള്ള സമയം അവസാനിച്ചപ്പോൾ കണ്ണൂരിൽ 15 സീറ്റുകളിൽ ഇടതുപക്ഷത്തിന് എതിർ സ്ഥാനാർഥികളില്ല. ആന്തൂർ നഗരസഭയിലെ ആറ് വാർഡുകൾ, മലപ്പട്ടം പഞ്ചായത്തിലെ അഞ്ച് വാർഡുകൾ, തളിപ്പറമ്പ് നഗരസഭയിൽ ഒരു വാർഡ്, കാങ്കോൽ ആലപ്പടമ്പ് പഞ്ചായത്തിന് രണ്ട് വാർഡുകൾ, കോട്ടയം മലബാർ പഞ്ചായത്തിൽ ഒരു വാർഡ് എന്നിവിടങ്ങളിലാണ് ഇടതുപക്ഷത്തിന് എതിരാളികൾ ഇല്ലാത്തത്.
പ്രതിപക്ഷമില്ലാത്ത സംസ്ഥാനത്തെ ഏക നഗരസഭയായ ആന്തൂരിൽ കഴിഞ്ഞ തവണ 14 സീറ്റുകളിൽ സി.പി.എം എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ഇത്തവണ അത് ആറായി ചുരുങ്ങി. പ്രവാസി വ്യവസായി സാജൻ പാറയിലിെൻറ ആത്മഹത്യയുമായി ബന്ധെപ്പട്ട വിവാദത്തെ തുടർന്ന് കോൺഗ്രസ് നടത്തിയ നീക്കങ്ങളാണ് ഇക്കുറി കൂടുതൽ വാർഡുകളിൽ പേരിനെങ്കിലും മത്സരത്തിന് കളമൊരുക്കിയത്. മലപ്പട്ടം, കോട്ടയം മലബാർ, കാങ്കോൽ ആലപ്പടമ്പ് പഞ്ചായത്തുകളിൽ നേരത്തേയും ഇടതു സ്ഥാനാർഥികൾ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ സ്ഥാനാർഥികൾ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടത് കണ്ണൂർ ജില്ലയിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.