നേത്ര പരിശോധകരില്ല; പുതിയ തസ്തികകൾ സൃഷ്ടിക്കുമെന്ന പ്രഖ്യാപനം പാഴായി
text_fieldsതിരുവനന്തപുരം: സംസ്ഥാനത്തെ കണ്ണാശുപത്രികളിലെ നേത്രപരിശോധകരുടെ (ഒപ്റ്റോമെട്രിസ്റ്റ് ) കുറവ് പരിഹരിക്കാൻ 20 തസ്തികകൾ സൃഷ്ടിക്കുമെന്ന സർക്കാർ പ്രഖ്യാപനം പാഴായി.
2017 മേയിൽ ആേരാഗ്യമന്ത്രിയായിരുന്ന കെ.കെ. ൈശലജയാണ് നിയമസഭയിൽ ഇക്കാര്യം അറിയിച്ചത്. നാലുവർഷത്തിനുശേഷവും ഏഴു തസ്തികകൾ മാത്രമാണ് അധികമായി സൃഷ്ടിച്ചത്. പുതിയ തസ്തികകൾ സൃഷ്ടിക്കാത്തതും നിലവിലെ ഒഴിവുകളിലേക്ക് പി.എസ്.സി പട്ടികയിൽ നിന്നുള്ള നിയമനം വേണ്ട രീതിയിൽ നടക്കാത്തതും വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്.
ആരോഗ്യമന്ത്രിയുടെ പ്രഖ്യാപനത്തിന് രണ്ടുവർഷത്തിനുശേഷം 2019 സെപ്റ്റംബറിലെ മന്ത്രിസഭ തീരുമാനപ്രകാരമാണ് ഏഴു തസ്തികകൾ അനുവദിച്ചത്. 2019 നവംബറിൽ നടന്ന നിയമസഭ സമ്മേളനത്തിലും ഒപ്റ്റോമെട്രിസ്റ്റ് തസ്തിക സൃഷ്ടിക്കലിന് നടപടി സ്വീകരിച്ചുവരുന്നുണ്ടെന്ന് ആരോഗ്യമന്ത്രി ഉറപ്പുനൽകി. എന്നാൽ, പിന്നീട് ഒരു തസ്തിക പോലും സൃഷ്ടിക്കപ്പെട്ടില്ല.
ദേശീയ അന്ധത-കാഴ്ച വൈകല്യനിയന്ത്രണ പരിപാടി (എൻ.പി.സി.ബി.വി.െഎ) യുടെ മാർഗരേഖപ്രകാരം കുറഞ്ഞത് ഒരുലക്ഷം ജനസംഖ്യക്ക് ഒരു ഒപ്റ്റോമെട്രിസ്റ്റിെൻറ സേവനം വേണം. എന്നാൽ, സംസ്ഥാനത്ത് ആറോ ഏഴോ പഞ്ചായത്തുകൾക്ക് ഒരു ഒപ്റ്റോമെട്രിസ്റ്റിെൻറ സേവനം മാത്രമേ നിലവിലുള്ളൂ. ഇത് കാരണം അന്ധത നിവാരണ പ്രവർത്തനങ്ങൾ ഇപ്പോൾ മന്ദഗതിയിലാകുകയും ചെയ്തിരിക്കുകയാണ്. സംസ്ഥാനത്തുടനീളം 38 പ്രധാന സർക്കാർ സ്ഥാപനങ്ങളിലാണ് ഒപ്റ്റോമെട്രിസ്റ്റ് തസ്തിക നിലവിലുള്ളത്.
രോഗികളുടെ ബാഹുല്യം കണക്കിലെടുത്താൽ 45 പുതിയ തസ്തികകളെങ്കിലും അനുവദിക്കണമെന്നാണ് ഇൗ രംഗത്തുള്ളവരുടെ ആവശ്യം. തിരുവനന്തപുരം ജനറൽ ആശുപത്രി ഉൾപ്പെടെ തിരക്കേറിയ അഞ്ച് സ്ഥാപനങ്ങളിൽ ഒപ്താൽമോളജിസ്റ്റിെൻറ തസ്തികയുണ്ടായിട്ടും ഒപ്റ്റോമെട്രിസ്റ്റ് തസ്തിക സൃഷ്ടിച്ചിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.