സ്വർണക്കട നിരീക്ഷണത്തിന് ഉത്തരവില്ല -ജി.എസ്.ടി അഡീഷനൽ കമീഷണർ
text_fieldsകൊച്ചി: സ്വർണാഭരണ മേഖലയിലെ നികുതി വെട്ടിപ്പ് തടയുന്നതിെൻറ ഭാഗമായി പൊലീസിനെയോ ജി.എസ്.ടി ഉദ്യോഗസ്ഥനെയോ സ്വകാര്യ സ്ഥാപനത്തെ വീക്ഷിക്കാൻ ഉത്തരവുകൾ ഒന്നും നൽകിയിട്ടില്ലെന്ന് സംസ്ഥാന ജി.എസ്.ടി അഡീഷനൽ കമീഷണർ. ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചൻറ്സ് അസോസിയേഷൻ സമർപ്പിച്ച വിവരാവകാശ അപേക്ഷക്ക് മറുപടിയായാണ് ഇക്കാര്യം അറിയിച്ചത്.
ഇതോടെ സ്വർണ വ്യാപാര സ്ഥാപനങ്ങൾക്ക് മുന്നിൽ ജി.എസ്.ടി ഉദ്യോഗസ്ഥർ നടത്തുന്ന പരിശോധന നിയമപരമല്ലെന്ന് വ്യക്തമായെന്ന് അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു. കാൽനടയായി പോകുന്നവരെ തടയാനോ ദേഹപരിശോധന നടത്തുന്നതിനോ ജി.എസ്.ടി നിയമം ഉദ്യോഗസ്ഥർക്ക് അധികാരം നൽകുന്നില്ലെന്ന് സംസ്ഥാന ട്രഷറർ അഡ്വ. എസ്. അബ്ദുൽ നാസർ പറഞ്ഞു.
മോട്ടോർ വാഹനത്തിൽ യാത്ര ചെയ്യുന്നവരുടെ ദേഹപരിശോധന നടത്താനുള്ള അധികാരവും ഉദ്യോഗസ്ഥർക്കില്ല. സാധാരണ പൗരന് 250 ഗ്രാംവരെ സ്വർണം കൈവശംെവക്കാനുള്ള അവകാശത്തെ ഹനിക്കുന്ന നടപടി അംഗീകരിക്കാനാവില്ല. വ്യാപാരികൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന അനധികൃത പരിശോധന നിർത്താൻ സർക്കാർ ഇടപെടണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.