Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവനിത പ്രാതിനിധ്യമോ,...

വനിത പ്രാതിനിധ്യമോ, അതെല്ലാം കണക്കാ

text_fields
bookmark_border
വനിത പ്രാതിനിധ്യമോ, അതെല്ലാം കണക്കാ
cancel

കോ​ട്ട​യം: നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ്​ ച​രി​​​ത്രം പ​രി​ശോ​ധി​ച്ചാ​ൽ കാ​ണാം കേ​ര​ള​ത്തി​​ലെ മു​ന്ന​ണി​ക​ൾ വ​നി​ത​ക​ളോ​ട്​ കാ​ണി​ച്ചി​ട്ടു​ള്ള നീ​തി​കേ​ടി​െൻറ ചി​ത്രം. സം​സ്ഥാ​ന​ത്തെ 140 നി​യോ​ജ​ക മ​ണ്ഡ​ല​ങ്ങ​ളി​ൽ 10 ശ​ത​മാ​നം സീ​റ്റു​​പോ​ലും ഒ​രു രാ​ഷ്​​ട്രീ​യ പാ​ർ​ട്ടി​യും ഇ​ന്നേ​വ​രെ സ്​​ത്രീ​ക​ൾ​ക്ക്​ ന​ൽ​കി​യി​ട്ടി​ല്ല. ഇ​ത്ത​വ​ണ സ്ഥാ​നാ​ർ​ഥി പ​ട്ടി​ക വ​ന്ന​പ്പോ​ഴും ത​ൽ​സ്​​ഥി​തി​ക്ക്​ മാ​റ്റ​മി​ല്ല.​

2011ൽ ​ഇ​ട​തു-​വ​ല​തു മു​ന്ന​ണി​ക​ളി​ൽ​നി​ന്നാ​യി നി​യ​മ​സ​ഭ​യി​ലേ​ക്ക്​ 22 വ​നി​ത​ക​ളാ​ണ്​ മ​ത്സ​രി​ച്ച​ത്. 2016ൽ ​വ​നി​ത​ക​ളു​ടെ എ​ണ്ണം ​ 26 ആ​യി. 2021ൽ 25 ​ആ​യി കു​റ​യു​ക​യും ചെ​യ്​​തു. ​

ഇ​ത്ത​വ​ണ ഇ​ട​തു മു​ന്ന​ണി​ 15 പേ​രെ​യും ഐ​ക്യ​മു​ന്ന​ണി 10 പേ​രെ​യു​മാ​ണ്​ മ​ത്സ​രി​പ്പി​ക്കു​ന്ന​ത്. ഇ​തി​ൽ 12 പേ​ർ സി.​പി.​എ​മ്മി​ൽ​നി​ന്നാ​ണ്. സി.​പി.​ഐ ര​ണ്ടു വ​നി​ത​ക​ളെ​യും കേ​ര​ള കോ​ൺ​ഗ്ര​സ്​ എം ​ഒ​രു വ​നി​ത​യെ​യും രം​ഗ​ത്തി​റ​ക്കി. 2011ൽ 12 ​പേ​രെ​യും 2016ൽ 10 ​പേ​രെ​യു​മാ​ണ്​ സി.​പി.​എം മ​ത്സ​രി​പ്പി​ച്ച​ത്. 2011ൽ ​മൂ​ന്നു​പേ​രെ​യും 2016ൽ ​നാ​ലു​പേ​രെ​യും മ​ത്സ​രി​പ്പി​ച്ച സി.​പി.​ഐ 2021ൽ ​വ​നി​ത പ്രാ​തി​നി​ധ്യം ര​ണ്ടു​പേ​രി​ലൊ​തു​ക്കി.


കോ​ൺ​ഗ്ര​സ്​ 2011ൽ ​എ​ട്ടു വ​നി​ത​ക​ൾ​ക്കും 2016ൽ ​ഒ​മ്പ​തു വ​നി​ത​ക​ൾ​ക്കു​മാ​ണ്​ അ​വ​സ​രം ന​ൽ​കി​യ​ത്. കോ​ൺ​ഗ്ര​സ്​ ഒ​മ്പ​തു​പേ​രെ പ​രി​ഗ​ണി​ച്ച​പ്പോ​ൾ പേ​രി​നൊ​രാ​ളെ ഉ​ൾ​പ്പെ​ടു​ത്തി മു​സ്​​ലിം​ലീ​ഗ്. 1996ൽ ​കോ​ഴി​ക്കോ​ടു​നി​ന്ന്​ മ​ത്സ​രി​ച്ച ഖ​മ​റു​ന്നി​സ അ​ൻ​വ​റി​നു​ശേ​ഷം ലീ​ഗി​െൻറ​ ര​ണ്ടാ​മ​ത്തെ വ​നി​ത സ്ഥാ​നാ​ർ​ഥി​യാ​കാ​ൻ അ​ഡ്വ. നൂ​ർ​ബി​ന റ​ഷീ​ദി​ന്​ അ​വ​സ​രം ല​ഭി​ച്ചു.

2011ൽ ​മ​ത്സ​രി​ച്ച 22 വ​നി​ത​ക​ളി​ൽ ജ​യി​ച്ച​ത്​ ഏ​ഴു​പേ​ർ മാ​ത്ര​മാ​ണ്. എ​ൽ.​ഡി.​എ​ഫി​ൽ​നി​ന്ന്​ ആ​റു​പേ​രും കോ​ൺ​ഗ്ര​സി​ൽ​നി​ന്ന്​ ഒ​രാ​ളും. 2016ൽ ​എ​ൽ.​ഡി.​എ​ഫി​ൽ​നി​ന്നു​ള്ള എ​ട്ടു​പേ​ർ മാ​ത്രം ജ​യി​ച്ചു. ഇ​തി​ൽ അ​ഞ്ചു​പേ​ർ സി.​പി.​എം പ്ര​തി​നി​ധി​ക​ളും മൂ​ന്നു​പേ​ർ സി.​പി.​ഐ പ്ര​തി​നി​ധി​ക​ളു​മാ​യി​രു​ന്നു.

കോ​ൺ​ഗ്ര​സ്​ സ്ഥാ​നാ​ർ​ഥി​ക​ളാ​രും ജ​യി​ച്ചി​ല്ല. 2019ൽ ​അ​രൂ​രി​ലെ​ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ച്ചു ജ​യി​ച്ച്​​ കോ​ൺ​ഗ്ര​സി​ലെ ഷാ​നി​മോ​ൾ ഉ​സ്​​മാ​ൻ നി​യ​മ​സ​ഭ​യി​ലെ​ത്തി പ്ര​തി​പ​ക്ഷ​ത്തെ ഏ​ക​വ​നി​ത​യാ​യി​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Women Candidateassembly election 2021
News Summary - No party given even 10 per cent seats to women in this election
Next Story