Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightയാത്രക്കാരില്ലെന്ന്​;...

യാത്രക്കാരില്ലെന്ന്​; 9 ശബരി സ്​പെഷൽ ട്രെയിനുകൾ റദ്ദാക്കി

text_fields
bookmark_border
യാത്രക്കാരില്ലെന്ന്​; 9 ശബരി സ്​പെഷൽ ട്രെയിനുകൾ റദ്ദാക്കി
cancel

തിരുവനന്തപുരം: യാത്രക്കാരുടെ കുറവുമൂലം നേരത്തെ പ്രഖ്യാപിച്ചിരുന്ന ശബരി സ്പെഷലുകളിൽ ഒമ്പത്​ ട്രെയിനുകൾ റദ്ദാക്കിയതായി റെയിൽവേ. ബുക്കിങ്​ കുറവാണെന്നാണ്​ കാരണമായി​ റെയിൽവേ വിശദീകരിക്കുന്നത്.

ഡിസംബർ 24, 25 തീയതികളിലെ രണ്ട്​ ട്രെയിനുകൾ ഇതിനോടകം റദ്ദാക്കിയിരുന്നു. യാത്രക്കാരുടെ തിരക്ക്​ കണക്കിലെടുത്ത്​ അനുവദിക്കുന്ന സ്​പെഷൽ ട്രെയിനുകൾ റദ്ദാക്കുന്നത്​ അപൂർവമാണ്​.

റദ്ദാക്കിയ ട്രെയിനുകൾ

ജനുവരി 28: ഹൈദരാബാദ്-കോട്ടയം ഫെസ്റ്റിവൽ സ്പെഷൽ (07065)

ജനുവരി 29: കോട്ടയം-സെക്കന്ദരാബാദ് ഫെസ്റ്റിവൽ സ്പെഷൽ (07066)

ജനുവരി 27: കോട്ടയം-കാച്ചിഗുഡ ഫെസ്റ്റിവൽ സ്പെഷൽ (07170)

ജനുവരി 27: നരസാപൂർ-കൊല്ലം ഫെസ്റ്റിവൽ സ്പെഷൽ (07157)

ജനുവരി 29: കൊല്ലം-നരാസാപൂർ ഫെസ്റ്റിവൽ സ്പെഷൽ (07158)

ജനുവരി 31: മൗലാ അലി-കോട്ടയം ഫെസ്റ്റിവൽ സ്പെഷൽ (07167)

ഫെബ്രുവരി 1: കോട്ടയം-മൗലാ അലി ഫെസ്റ്റിവൽ സ്പെഷൽ (07168)

ജനുവരി 27: കൊല്ലം-മൗല അലി ഫെസ്റ്റിവൽ സ്പെഷൽ (07172)

ജനുവരി 26: കാച്ചിഗുഡ-കോട്ടയം ഫെസ്റ്റിവൽ സ്പെഷൽ (07169)

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:train timespecial traintrain cancelled
News Summary - no passengers; 9 Sabari special trains have been cancelled
Next Story