പെന്ഷന് മുടങ്ങി; അടിയന്തരചികിത്സ നടത്താനാകാതെ കെ.എസ്.ആർ.ടി.സി മുൻ ജീവനക്കാരൻ മരിച്ചു
text_fieldsവൈപ്പിൻ: കെ.എസ്.ആര്.ടി.സി പെന്ഷന് മുടങ്ങിയതിനെത്തുടര്‍ന്ന് അടിയന്തരചികിത്സ നടത്താനാകാതെ മുൻ ജീവനക്കാരൻ മരിച്ചു. പുതുവൈപ്പ് വലിയപറമ്പില്‍ പരേതനായ വാരിജാക്ഷെൻറ മകന് റോയിയാണ് (59) മരിച്ചത്. 34 വര്‍ഷത്തെ സേവനത്തിന് ശേഷമാണ് ഇയാള്‍ വിരമിച്ചത്.
ഹൃദ്രോഗത്തിന് ചികിത്സ മുടങ്ങിയതാണ് മരണത്തിന് ഇടയാക്കിയതെന്ന് ബന്ധുക്കള്‍ പറയുന്നു. ദീര്‍ഘകാലമായി ഹൃദ്രോഗത്തിന് ചികിത്സയിലായിരുന്നു. അഞ്ചുമാസമായി പെന്ഷൻ ലഭിച്ചിരുന്നില്ല. അടിയന്തര ഹൃദയശസ്ത്രക്രിയ വേണമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞിരുന്നു.
എന്നാല്‍, ഒന്നരലക്ഷം രൂപയോളം ചികിത്സച്ചെലവ് താങ്ങാന്‍ കഴിയുമായിരുന്നില്ല. ഇതിെൻറ മാനസിക സമ്മർദത്തിലായിരുന്നു. ഭാര്യ വീട്ടുജോലി ചെയ്താണ് കുടുംബം പുലര്‍ത്തിയിരുന്നത്. രണ്ട് പെണ്മക്കളാണുള്ളത്. ഒരാളുടെ വിവാഹം കഴിഞ്ഞു. തിങ്കളാഴ്ച വൈകീട്ട് നെഞ്ചുവേദന അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് എറണാകുളം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രാത്രിയോടെയായിരുന്നു മരണം. ഭാര്യ: ബിന്ദു. മക്കള്‍: സിന്ധ്യ, ബിന്ധ്യ. മരുമകന്: ടോണി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.