വീട്ടുടമകൾ സമ്മതിച്ചാലും 50 മീറ്റർ ചുറ്റളവിൽ പാറ ഖനനം പാടില്ലെന്ന് ഹൈകോടതി
text_fieldsകൊച്ചി: ജനവാസമുള്ള വീടിന് 50 മീറ്റർ ചുറ്റളവിനുള്ളിൽ പാറ ഖനനം പാടില്ലെന്ന ചട്ടം വീട്ടുകാരുടെ സമ്മതമുണ്ടെന്ന കാരണത്താൽ പാലിക്കാതിരിക്കാനാകില്ലെന്ന് ഹൈകോടതി.
ചട്ടം നിഷ്കർഷിക്കുന്ന പരിധിക്കകത്താണ് ഖനനം നടക്കുന്നതെങ്കിൽ ക്വാറി പ്രവർത്തിക്കുന്നതിൽ വിരോധമില്ലെന്ന വീട്ടുടമകളുടെ സമ്മതപത്രം നിയമപരമായി നിലനില്‍ക്കില്ല. പൊതുതാല്പര്യം സംരക്ഷിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ കൊണ്ടുവന്ന ചട്ടങ്ങളുടെ ഗുണം ഒഴിവാക്കാൻ വീട്ടുടമകള്‍ക്ക് കഴിയില്ലെന്നും കോടതി വ്യക്തമാക്കി. ക്വാറി ഉടമ എറണാകുളം പച്ചാളം സ്വദേശിനി റോസ്ലിൻഡ് ജോൺ സമര്‍പ്പിച്ച ഹരജി തള്ളിയാണ് സിംഗിൾ ബെഞ്ച് ഉത്തരവ്. പാറമടക്ക് 50 മീറ്റര്‍ പരിധിയിൽ വീടുണ്ടെന്നുകാണിച്ച് 2017 ഒക്ടോബര്‍ മൂന്നിന് ജില്ല ജിയോളജിസ്റ്റ് നൽകിയ നോട്ടീസ് ചോദ്യം ചെയ്താണ് ക്വാറി ഉടമ കോടതിയെ സമീപിച്ചത്.
ചട്ടലംഘനമുള്ളതിനാൽ ക്വാറി പ്രവർത്തനം നിർത്തിവെക്കണമെന്നായിരുന്നു നോട്ടീസിലെ ആവശ്യം. കേരള മൈനര്‍ മിനറല്‍ കണ്സെഷന് റൂള്‍സ് പ്രകാരം വീടുകള്‍ക്ക് 50 മീറ്റര്‍ പരിധിക്കുള്ളിൽ ഖനനം നടത്തുന്നതിന് വിലക്കുണ്ടെങ്കിലും വീട്ടുടമ അനുമതി പത്രം നല്കിയതിനാൽ പ്രവർത്തിക്കുന്നതിൽ തെറ്റില്ലെന്നും നോട്ടീസ് റദ്ദാക്കണമെന്നുമായിരുന്നു ഹരജിക്കാരുടെ ആവശ്യം. വീട്ടുടമ നൽകിയ സത്യവാങ്മൂലവും ഹാജരാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.