ഫൈസലിൻെറ കുടുംബത്തിന് ധനസഹായം പരിഗണനയില്‍ ഇല്ലെന്ന് മുഖ്യമന്ത്രി
text_fieldsതിരുവനന്തപുരം: മലപ്പുറം ജില്ലയിലെ കൊടിഞ്ഞിയില്‍ മതം മാറിയതിൻെറ പേരിൽ ആര്‍.എസ്.എസ് പ്രവർത്തകർ കൊലപ്പെടുത്തിയ ഫൈസലിൻെറ കുടുംബത്തിന് ധനസഹായം നല്‍കുന്ന കാര്യം സര്‍ക്കാരിൻെറ പരിഗണനയില്‍ ഇല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ അറിയിച്ചു. പി.കെ അബ്ദുറബ്ബ് എം.എല്‍.എ ആണ് സബ്മിഷനിലൂടെ വിഷയം ഉന്നയിച്ചത്. ഫൈസലിന്റെ വിധവക്ക് സര്‍ക്കാര്‍ ജോലി നല്‍കണമെന്ന ആവശ്യവും നിലവിൽ പരിഗണനയിലില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
ഫൈസലിനെ കൊലപ്പെടുത്തിയ കേസില്‍ എല്ലാ പ്രതികളെയും അറസ്റ്റ് ചെയ്തതായി മുഖ്യമന്ത്രി വ്യക്തമാക്കി. കേസില്‍ 16 പേരെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തിട്ടുണ്ട്. കേസന്വേഷണം മലപ്പുറം ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പിയാണ് നടത്തിവരുന്നത്. ഫൈസല്‍ വധവുമായി ബന്ധപ്പെട്ട് ഗൂഢാലോചന നടന്ന നന്നമ്പ്രയിലെ വിദ്യാനികേതന്‍, തിരൂരിലെ ആര്‍.എസ്.എസ് ഓഫിസ്, കാലിക്കറ്റ് യൂനിവേഴ്സിറ്റിയിലെ ബി.ജെ.പി ഓഫിസ് എന്നിവയുമായി ബന്ധപ്പെട്ട സംഭവങ്ങള്‍ പൊലീസ് അന്വേഷിച്ചിട്ടില്ളെന്ന് അബ്ദുറബ്ബ് സബ്മിഷനില്‍ ചൂണ്ടിക്കാട്ടി. കേസില്‍ സ്പെഷല്‍ പ്രോസിക്യൂട്ടറെ നിയമിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.