ജൂൺ വരെയുള്ള വെള്ളമുണ്ട്, ഇത്തവണ വൈദ്യുതി നിയന്ത്രണമില്ലെന്ന് മന്ത്രി
text_fieldsതിരുവനന്തപുരം: ജൂൺ വരെ വൈദ്യുതി ഉൽപാദിപ്പിക്കാനുള്ള ജലം ലഭ്യമാണെന്നും ഇത്തവണ പവ ർകട്ട് ഉണ്ടാവില്ലെന്നും മന്ത്രി എം.എം. മണി. കൂടംകുളം പവർ ഹൈവേ ഉദ്ഘാടനത്തിന് തയാറായി ട്ടുണ്ട്. ഏതെങ്കിലും ഘട്ടത്തിൽ അടിയന്തരമായി വൈദ്യുതി വാങ്ങേണ്ടി വന്നാൽ ഈ ലൈൻ പ്രയോജനപ്പെടുത്താനാവും. പുനലൂർ-തൃശൂർ പവർ ഹൈവേയിൽ 1.2 കിലോമീറ്റർ മാത്രമാണ് ഇനി കേബിളിടാനുള്ളത്. ഇടുക്കിയിൽ രണ്ടാം നിലയം പരിഗണനയിലാണെന്നും ഇതിെൻറ പഠനം നടക്കുകയാണെന്നും മന്ത്രി വാർത്തസമ്മേളനത്തിൽ വ്യക്തമാക്കി.
ജലവൈദ്യുതി പദ്ധതികളെ മാത്രം ആശ്രയിച്ച് വർധിച്ചുവരുന്ന ഉൗർജാവശ്യങ്ങൾ നിറവേറ്റാനാകില്ല. അതിരപ്പിള്ളിയിലടക്കം എല്ലാ അനുമതികളുമുണ്ടെങ്കിലും ഒന്നും തുടങ്ങാൻ കഴിയുന്നില്ല. താപനിലയങ്ങൾക്കോ കൽക്കരി നിലയങ്ങൾക്കോ സംസ്ഥാനത്ത് സാധ്യതയില്ല. ഇൗ സാഹചര്യത്തിലാണ് സൗരോർജത്തെ ഉപയോഗപ്പെടുത്തുന്നത്.
എന്നാൽ, സൗരോർജത്തെ മാത്രം ബദലായി പരിഗണിക്കാനാവില്ല. മൊത്തം ആവശ്യകതയുടെ 20 മുതൽ 30 ശതമാനം വരെയേ സൗരോർജത്തെ ആശ്രയിക്കാനാകൂവെന്നും മന്ത്രി വാർത്തസമ്മേളനത്തിൽ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.