കുമ്പളപ്പാറ, വാണിയമ്പുഴ, മീഞ്ചേരി കോളനികളിൽ വൈദ്യുതി എത്തിയില്ല- മന്ത്രി
text_fields
കോഴിക്കോട് : നിലമ്പൂരിലെ വനാന്തർഭാഗത്തുള്ള കുമ്പളപ്പാറ, വാണിയമ്പുഴ, മീഞ്ചേരി ആദിവാസി കോളനികളിൽ വൈദ്യുതി എത്തിക്കാനിയില്ലെന്ന് മന്ത്രി കെ.കൃഷ്ണൻകുട്ടി. പോത്തുകല്ല് സെക്ഷന് പരിധിയിലുള്ള കുമ്പളപ്പാറ, വാണിയമ്പുഴ കോളനികളിൽ നേരത്തെ വൈദ്യുതി ഉണ്ടായരുന്നു. 2018, 2019 വർഷങ്ങളിലെ പ്രളയത്തിലാണ് വൈദ്യുതി ലൈൻ തകർന്നത്.
പുനർവൈദ്യുതീകരണത്തിന് വനുവകുപ്പിന്റെ അനുമതിക്കായി നിലമ്പൂർ ഇലക്ട്രിക്കൽ ഓഫിസിൽനിന്ന് 1.32 കോടിയുടെ വിശദമായ എസ്റ്റിമേറ്റും സ്കെച്ചും നിലമ്പൂർ നോർത്ത് ഡി.എഫ്.ഒക്ക് സമർപ്പിച്ചു. 2022 മാർച്ച് 25നാണ് വനംവകുപ്പ് അനുമതി നൽകിയത്. പുനർ വൈദ്യുതീകരണത്തിന് ആവശ്യമായ 1.32 കോടി രൂപ പട്ടികവർഗ വകുപ്പിനോട് ആവശ്യപ്പെട്ട് 2021 നവംമ്പർ 23ന് ഡയറക്ടർക്കും നിലമ്പൂർ ഐ.ടി.ഡി.പി ഓഫിസർക്കും കത്ത് നൽകി.
വനാർന്തർഭാഗത്ത് ഭൂഗർഭ കേബിൾ ഉപയോഗിച്ചുള്ള വൈദ്യുതി വിതരണത്തിന് തകരാർ ഉണ്ടാകാനുള്ള സാധ്യത കുറവാണ്. എന്നാൽ, ഇത് ചെലവേറിയ പദ്ധതിയാണ്. അതിനാൽ പ്രായോഗികമായി വന്യജീവികളുടെ സുരക്ഷ ഉൾപ്പെടെ എച്ച്.ടി-എ.ബി.സ് ഉപയോഗിച്ചാൽ സാധ്യമാകും. ഭൂഗർഭ കേബിളിനെ അപേക്ഷിച്ച് ചെലവും കുറവാണ്. എന്നാൽ, മരം വീണ് പോസ്റ്റുകൾ ഒടിയാനുള്ള സാധ്യതയുണ്ട്. കോളനികളിൽ എച്ച്.ടി- എൽ.ടി- എ.ബി.സി ഉപയോഗിച്ച് വൈദ്യുതി എത്തിക്കനാണ് തീരുമാനം.
ഉൾവനത്തിൽ സ്ഥിതിചെയ്യുന്ന ആനകളുടെ വിഹാര മേഖലയായ മീഞ്ചേരി കേളനിയിൽ ഗ്രിഡ് സപ്ലൈ എത്തിക്കാൻ പ്രയാസമാണെന്നും മന്ത്രി നിയമസഭയെ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.