റെയിൽവേ സ്വകാര്യവത്കരണം വേണ്ട –ഇ.ടി. ബഷീർ
text_fieldsന്യൂഡൽഹി: റെയിൽവേയുടെ പ്രധാന പ്രവർത്തന മേഖലകൾ സ്വകാര്യ മേഖലക്കു കൈമാറാനുള്ള നീക്കത്തിൽ നിന്ന് പിന്മാറിയില്ലെങ്കിൽ രാജ്യത്തിന് കടുത്ത നഷ്ടമുണ്ടാകുമെന്ന് ഇ.ടി. മുഹമ്മദ് ബഷീർ. ലോക്സഭയിൽ റെയില്‍വേ ഉപധനാഭ്യർഥന ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഈ വര്‍ഷംതന്നെ 109 സ്വകാര്യ ട്രെയിനുകള്‍ ഓടിക്കാനുള്ള നടപടികള്‍ അന്തിമഘട്ടത്തിലെത്തിയിരിക്കുന്നുവെന്നാണ് റിപ്പോർട്ടുകൾ. സ്വകാര്യ മേഖലയില്‍ തേജസ് ട്രെയിന്‍ സര്‍വിസ് തുടങ്ങാൻ പോകുന്നു. കോവിഡ് സൃഷ്ടിച്ച സാമ്പത്തിക ആഘാതത്തിൽ നിന്ന് റെയിൽവേയെ രക്ഷപ്പെടുത്താനാണ് കേന്ദ്രം ശ്രമിക്കേണ്ടത്. ചെലവു കുറക്കുകയും ബജറ്റിതര വരുമാന മാർഗങ്ങൾ കണ്ടെത്തുകയുമാണ് വേണ്ടത്. അതിനു പകരം സ്വകാര്യവത്കരണം കുറുക്കുവഴിയായി കാണുകയാണ് സർക്കാർ. ഒപ്പം നിയമനങ്ങൾ ഇല്ലാതാക്കുകയും തൊഴിലാളികളുടെ എണ്ണം കുറക്കുകയും ചെയ്യുന്നു.
കേരളത്തിലെ റെയിൽവേ വികസന കാര്യത്തിൽ കടുത്ത അവഗണന തുടരുകയാണെന്നും മുഹമ്മദ് ബഷീർ കുറ്റപ്പെടുത്തി. തിരുനാവായ-ഗുരുവായൂര്‍ പാതയും നിലമ്പൂര്‍- നഞ്ചന്‍കോട് റെയില്‍വേ പാതയുമൊക്കെ യാഥാർഥ്യമാകുന്ന ലക്ഷണമില്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.