എൻ.െഎ.എ എത്തെട്ട, വേവലാതി എന്തിന് –മുഖ്യമന്ത്രി
text_fieldsതിരുവനന്തപുരം: തെൻറ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിനെ എൻ.െഎ.എ ചോദ്യം ചെയ്തതിനോട് കാര്യമായി പ്രതികരിക്കാതെ മുഖ്യമന്ത്രി പിണറായി വിജയൻ. കോവിഡ് കാര്യങ്ങൾ വിശദീകരിക്കാനുള്ള മുഖ്യമന്ത്രിയുടെ വൈകുന്നേരത്തെ വാർത്തസമ്മേളനം നടക്കുേമ്പാൾതന്നെയായിരുന്നു ശിവശങ്കറിനെ തലസ്ഥാനത്ത് എൻ.െഎ.എ ചോദ്യം ചെയ്തത്. ഇക്കാര്യം മാധ്യമപ്രവർത്തകർ ചൂണ്ടിക്കാട്ടിയപ്പോൾ ഇെതാക്കെ താൻ നേരത്തേ പറഞ്ഞതാണെന്നും അതാവർത്തിക്കേണ്ട കാര്യമില്ലെന്നുമായിരുന്നു പ്രതികരണം.
എങ്കിലും ചില ആൾക്കാർക്ക് ഇതിലൊക്കെയാണ് താൽപര്യം. എൻ.െഎ.എ കൃത്യമായി അന്വേഷിക്കുന്നുണ്ട്. അന്വേഷണത്തിെൻറ ഭാഗമായി അവർക്ക് എവിടെ വേണമെങ്കിലും എത്താം. അവർ എത്തെട്ട, എന്തിനാണ് വേവലാതിയെന്നും അദ്ദേഹം കൂട്ടിേച്ചർത്തു.
തെൻറ നെതർലൻഡ് സന്ദർശനത്തിന് വേണ്ട എല്ലാ കാര്യങ്ങളും ചെയ്തത് അവിടത്തെ ഇന്ത്യൻ എംബസിയാണ്. മറിച്ച് ഏതെങ്കിലും കമ്പനിയല്ലെന്ന് ഇതുമായി ബന്ധപ്പെട്ട വിവാദത്തോട് മുഖ്യമന്ത്രി പ്രതികരിച്ചു. എംബസിയുടെ സൗകര്യമാണ് അവിടെ പരമാവധി ഉപയോഗിച്ചത്. തനിക്ക് യാത്രാസൗകര്യം ഒരുക്കിയ കമ്പനികൾക്ക് പ്രളയ പുനരധിവാസ പ്രവർത്തനങ്ങൾക്കുള്ള കൺസൾട്ടൻസി നൽകുന്നെന്ന് ഫയലിൽ ചീഫ് സെക്രട്ടറി രേഖപ്പെടുത്തിയത് പരിശോധിക്കും.
പ്രൈസ് വാട്ടർഹൗസ് കൂപ്പറുമായി ബന്ധപ്പെട്ട ആക്ഷേപങ്ങൾ ഉൾപ്പെടെ അന്വേഷിച്ച ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലെ സമിതി നൽകിയ റിപ്പോർട്ടിൽ വിശദനടപടികളിലേക്ക് കടക്കും. പി.ഡബ്ല്യു.സിയെ കരിമ്പട്ടികയിൽ ഉൾപ്പെടുത്താൻ ഇപ്പോൾ ഉത്തരവായിട്ടില്ല.
മന്ത്രിമാരുടെ പഴ്സനൽ സ്റ്റാഫ് അംഗങ്ങളുടെ യോഗം എ.കെ.ജി സെൻററിൽ വിളിച്ചതിൽ കുഴപ്പമില്ല. സാധാരണ ഏെതാരു രാഷ്ട്രീയപാർട്ടിയും ചെയ്യുന്ന കാര്യമാണത്. നല്ലരീതിയിൽ കൂടുതൽ പ്രവർത്തിക്കാനുള്ള പിന്തുണയാണ് അതിലൂെട ലഭിക്കുകയെന്നും മുഖ്യമന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.