അർഹർക്ക് സ്ഥാനക്കയറ്റമില്ല: നഗരകാര്യ-പഞ്ചായത്ത് വകുപ്പുകളിൽ ഉന്നത തസ്തികകളിൽ ആളില്ല
text_fieldsതിരുവനന്തപുരം: തദ്ദേശഭരണവകുപ്പിന് കീഴിലെ നഗരകാര്യ-പഞ്ചായത്ത് വകുപ്പുകളിൽ സമയബന്ധിത സ്ഥാനക്കയറ്റം നടക്കാത്തത് കാരണം ഉന്നത തസ്തികകളിൽ ആളില്ല. ഇതുമൂലം സർക്കാറിെൻറ വികസന പരിപാടികളായ ആരോഗ്യജാഗ്രത, ഹതിതകേരള മിഷൻ, ലൈഫ് ഭവനപദ്ധതി എന്നിവയെല്ലാം ഇഴയുകയാണ്. ജോയൻറ് ഡയറക്ടർമാരുടെ നാല് ഒഴിവുകളും പഞ്ചായത്ത് അസിസ്റ്റൻറ് ഡയറക്ടർമാരുടെ (എ.ഡി.പി) 16 തസ്തികകളും ഒഴിഞ്ഞുകിടക്കുന്നു. നഗരകാര്യ വകുപ്പിലെ മൂന്ന് റീജനല്‍ ഓഫിസുകളിലെയും ഇലക്ഷന് കമീഷനിലെയും ജോയൻറ് ഡയറക്ടര്‍ തസ്തികകള്‍ ഒഴിഞ്ഞുകിടക്കാന്‍ തുടങ്ങിയിട്ട് മാസങ്ങളായി. ജോയൻറ് ഡയറക്ടര്‍ തസ്തികയിലുണ്ടായിരുന്ന തൃശൂര്‍ കോര്പറേഷന് സെക്രട്ടറി േമയ് 31ന് വിരമിച്ചു.
കൊച്ചി, കണ്ണൂര്‍, തൃശൂര്‍ കോര്‍പറേഷനുകളിലെ സെക്രട്ടറി/ അഡീഷനൽ സെക്രട്ടറി തസ്തികകള്‍ ഒഴിഞ്ഞു കിടക്കുകയാണ്. പല ഒന്നാം ഗ്രേഡ് നഗരസഭകളിലും സെക്രട്ടറിമാരില്ല. ജില്ലകളിൽ ഒരാൾ വീതവും ഡയറക്ടറേറ്റിൽ രണ്ടുപേരും ഉൾപ്പെടെ 16 ഒഴിവുകളാണ് എ.ഡി.പിമാരുടേതായി നിലവിലുള്ളത്. എ.ഡി.പി മാർ നിർവഹിക്കേണ്ട ചുമതലകൾ മുഴുവനും ഇപ്പോൾ അതത് ജില്ലകളിൽ ഒരാൾ വീതമുള്ള ഡെപ്യൂട്ടി ഡയറക്ടർമാരാണ് (ഡി.ഡി.പി) നിർവഹിക്കുന്നത്. സംസ്ഥാനത്തെ 941 പഞ്ചാത്തുകളുടെയും ചുമതലക്കുപുറമെ മറ്റ് ജോലികളും ഉള്ളതിനാൽ ഡി.ഡി.പിമാർ സമ്മർദത്തിലുമാണ്.
ൈലഫ് പദ്ധതിയിൽ ജില്ലാ നോഡൽ ഒാഫിസർമാരായി നിയമിച്ചിരിക്കുന്നതും എ.ഡി.പിമാരെയാണ്. എ.ഡി.പിമാരില്ലാത്തത് ലൈഫിനെ സാരമായി ബാധിച്ചു. സാേങ്കതികകാരണങ്ങൾ ചൂണ്ടിക്കാട്ടി വകുപ്പിലെ ചില ഉന്നത ഉദ്യോഗസ്ഥർ അർഹമായ സ്ഥാനക്കയറ്റം നിഷേധിക്കുകയാണെന്നും ട്രൈബ്യൂണലിനെ സമീപിക്കുന്നവർക്ക് മാത്രമാണ് സ്ഥാനക്കയറ്റം ലഭിക്കുന്നതെന്നും ജീവനക്കാർക്കിടയിൽ പരാതിയുണ്ട്. സ്ഥാനക്കയറ്റം ലഭിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി കോഴിക്കോട് കോര്പറേഷന് അഡീഷനല്‍ സെക്രട്ടറി വിനയന് സമർപ്പിച്ച ഹര്‍ജിയിൽ തദ്ദേശ ഭരണ വകുപ്പ് അഡീഷനല്‍ സെക്രട്ടറി ടി.കെ. ജോസ് ഹാജരായി വിശദീകരണം നല്‍കണമെന്ന് അഡ്മിനിസ്ട്രേറ്റിവ് ട്രൈബ്യൂണല്‍ ഉത്തരവിടുകയും ചെയ്തിട്ടുണ്ട്.
എ.ഡി.പിമാരുടെ പ്രമോഷൻ സംബന്ധിച്ച് സുപ്രീംകോടതിയിൽ കേസ് നിലനിന്നതിനാൽ മൂന്നുവർഷമായി സ്ഥാനക്കയറ്റം വകുപ്പിൽ നടക്കുന്നില്ലായിരുന്നു. കേസിൽ അനുകൂല വിധി ഉണ്ടായതിെൻറ അടിസ്ഥാനത്തിൽ കഴിഞ്ഞ ഡിസംബറിൽ ഡി.പി.സി കൂടി 34 പേർക്ക് പ്രമോഷൻ നൽകാൻ തീരുമാനിെച്ചങ്കിലും 15 പേർക്ക് പ്രമോഷൻ നൽകി. എന്നാൽ, നാലുമാസത്തിന് ശേഷം ഇവരെ ഡി.ഡി.പിമാരായി സ്ഥാനക്കയറ്റവും നൽകി. അതോടെ എ.ഡി.പിമാരുടെ ഒഴിവുകൾ വീണ്ടും വകുപ്പിലുണ്ടായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.