ഗുണമേന്മയില്ല; ഓണക്കിറ്റിലേക്കെത്തിയ ശർക്കര വീണ്ടും തിരിച്ചയച്ചു
text_fieldsപാലക്കാട്: ഓണക്കിറ്റിലേക്കെത്തിയ ശർക്കര വീണ്ടും തിരിച്ചയച്ചു. ഒറ്റപ്പാലം ഡിപ്പോയിലേക്ക് എത്തിയ എ.വി.എൻ ട്രേഡേഴ്സിെൻറ മൂന്ന് ലോഡ് ശർക്കരയാണ് ഗുണമേന്മയില്ലാത്തതിനാൽ ഡിപ്പോ മാനേജർ ചൊവ്വാഴ്ച തിരിച്ചയത്. കണ്ണൂർ തളിപ്പറമ്പ് ഡിപ്പോയിൽ ഇറക്കിയ ശർക്കരയും വിതരണയോഗ്യമല്ലെന്ന് കണ്ടെത്തി.
കോന്നി സി.എഫ്.ആർ.ഡി മൈക്രോ ബയോളജി ലാബിൽ നടത്തിയ പരിശോധനയിൽ ശർക്കരയിൽ അനുവദനീയമായതിലും കൂടുതൽ ഈർപ്പവും കുറഞ്ഞ അളവിൽ സുക്രോസ്, കൃത്രിമ നിറം എന്നിവയുമുള്ളതായി കണ്ടെത്തിയിരുന്നു. നോർത്ത് മലബാർ ഡിസ്ട്രിക്ട് കോഓപറേറ്റിവ് ലിമിറ്റിഡാണ് തളിപ്പറമ്പ് ഡിപ്പോയിലേക്ക് ശർക്കര നൽകിയത്. സപ്ലൈകോ ഓണക്കിറ്റിൽ ഉൾപ്പെടുത്തിയ ശർക്കരയുടെ തൂക്കക്കുറവിന് പിറകെ ഗുണമേന്മയെക്കുറിച്ചും ആക്ഷേപമുയർന്നതോടെയാണ് പരിശോധന കർശനമാക്കിയത്. ആഗസ്റ്റ് ആദ്യവാരം എത്തിയ ശർക്കരയിൽ ഭൂരിഭാഗവും ഉപഭോക്താക്കളുടെ കൈവശമെത്തി.
ആരോപണവിധേയരായ കമ്പനികളാണ് ഈ ശർക്കരയും നൽകിയത്. ഈറോഡ് ആസ്ഥാനമായ എ.വി.എന് ട്രേഡേഴ്സിന് 25.77 ലക്ഷം കിലോ ശര്ക്കരക്കാണ് സപ്ലൈകോ ഓർഡർ നൽകിയത്. അതിനിടെ, ഗുണനിലവാരവുമായി ബന്ധപ്പെട്ട വിവാദം പുതിയ തലങ്ങളിലേക്കെത്തി. കിറ്റിലെ ശര്ക്കര വ്യാജവാറ്റിനും വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ കാലികൾക്ക് തീറ്റയായും ഉപയോഗിക്കുന്ന ശര്ക്കരയാണെന്നാണ് ആക്ഷേപം.
റിപ്പോർട്ട് തേടി
തിരുവനന്തപുരം: ദേശീയപാത അേതാറിറ്റി നിർമിക്കുന്ന തലശ്ശേരി-മാഹി ബൈപാസിെൻറ ഭാഗമായി നിട്ടൂരിന് സമീപത്തെ പാലത്തിെൻറ ബീമുകൾ തകർന്ന സംഭവത്തിൽ സംസ്ഥാന സർക്കാറിന് റിപ്പോർട്ട് സമർപ്പിക്കാൻ മന്ത്രി ജി. സുധാകരൻ ആവശ്യപ്പെട്ടു. ദേശീയപാത അേതാറിറ്റി റീജനൽ ഡയറക്ടറോടാണ് റിേപ്പാർട്ട് തേടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.