ക്വാറൻറീൻ സൗകര്യമില്ല; തുടർച്ചയായ മൂന്നാം ദിവസവും പ്രവാസികൾ വഴിയിൽ കുടുങ്ങി
text_fieldsകോഴിക്കോട്: ക്വാറൻറീൻ സൗകര്യമില്ലാത്തതിനാൽ തുടർച്ചയായ മൂന്നാം ദിവസവും പ്രവാസികൾ പെരുവഴിയിൽ. ഭക്ഷണവും വെള്ളവുമില്ലാതെ നാല് മണിക്കൂറോളം പ്രവാസികൾ കോഴിക്കോട് കെ.എസ്.ആർ.ടി.സി സ്റ്റാൻറിൽ ബസിൽ തുടരുന്നു. ബസിൽ മൂന്ന് സ്ത്രീകളാണുണ്ടായിരുന്നത്. ഏറെ നേരത്തിന് ശേഷം ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരെത്തി ഇതിൽ രണ്ട് സ്ത്രീകളെ സർക്കാർ ക്വാറൻറീൻ കേന്ദ്രത്തിലേക്ക് കൊണ്ടുപോയി.
വിമാനത്താവളത്തിൽ നിന്ന് സർക്കാർ ക്വാറൻറീൻ കേന്ദ്രത്തിലേക്കെന്ന് പറഞ്ഞാണ് ബസ് പുറപ്പെട്ടത്. എന്നാൽ കോഴിക്കോട്ടെത്തിയപ്പോൾ സർക്കാർ ക്വാറൻറീൻ സൗകര്യം ലഭ്യമല്ലെന്നും വീടുകളിൽ ക്വാറൻറീനിൽ കഴിയണമെന്നുമാണ് അധികൃതർ പറയുന്നതെന്ന് പ്രവാസികൾ ആരോപിച്ചു. ഫ്ലാറ്റുകളിലും കോളനികളിലുമുൾപ്പെടെ താമസിക്കുന്നവരും ബസിലുണ്ട്. തങ്ങൾക്ക് വീട്ടിൽ ക്വാറൻറീൻ സൗകര്യം ഇല്ലെന്നാണ് ഇവർ പറയുന്നത്. മലമൂത്ര വിസർജനത്തിനുള്ള സൗകര്യംപോലും ലഭിച്ചിട്ടിെല്ലന്ന് പ്രവാസികൾ പറയുന്നു.
കോഴിക്കോട്ട് എത്താനാണ് നിർദേശം നൽകിയതെന്നാണ് കെ.എസ്.ആർ.ടി.സി ഡ്രൈവർ പറയുന്നത്. കോഴിക്കോടുള്ളവരെ ഇറക്കിയ ശേഷം കണ്ണൂർ, കാസർകോട് ജില്ലകളിലുള്ളവരെയും കൊണ്ട് പോവേണ്ടതുണ്ട്. മുറികളുടെ ലഭ്യതയനുസരിച്ചാണ് പ്രവാസികളെ ക്വാറൻറീൻ കേന്ദ്രങ്ങളിലേക്ക് മാറ്റുന്നതെന്നാണ് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥൻ പറയുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.