കൊല്ലേണ്ടവനെ കൊല്ലണം –ജസ്റ്റിസ് കെമാൽ പാഷ
text_fieldsതൃശൂർ: അപൂർവങ്ങളിൽ അപൂർവമായ കൊലപാതകം നടത്തിയവരെ കൊല്ലുകതന്നെ വേണമെന്ന് റിട്ട. ജസ്റ്റിസ് കെമാൽ പാഷ. പട്ടാപ്പകൽ അകാരണമായി നടുറോഡിൽ കുത്തിമലർത്തുന്നവന് വധശിക്ഷ നൽകിയിെല്ലങ്കിൽ പിന്നെ നീതി നോക്കുകുത്തിയാകുമെന്നും അദ്ദേഹം പറഞ്ഞു. തൃശൂർ പ്രസ്ക്ലബിെൻറ ടി.വി. അച്യുത വാര്യർ പുരസ്കാര സമർപ്പണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അതിക്രൂര കൊലപാതകം നടത്തി ജയിലിൽനിന്നും ശിക്ഷാ നടപടികൾക്ക് ശേഷം സമൂഹത്തിലേക്ക് തിരിച്ചയക്കാൻ പറ്റാത്തയാളെ ശാപ്പാട് നൽകി േപാറ്റേണ്ടതില്ല. പരോളില്ലാതെ 40 വർഷം ജയിലിൽ കഴിഞ്ഞ് മനോരോഗിയായി പുറത്തുവരുന്നതിലും ഭേദം കൊന്നുകളയുന്നതല്ലെയെന്നും അദ്ദേഹം ചോദിച്ചു.
വധശിക്ഷ അപരിഷ്കൃതമാണെന്ന് പറയാൻ എളുപ്പമാണ്. പ്രതികൾക്ക് മാത്രം മനുഷ്യാവകാശം മതിയോ. ഇരയാക്കപ്പെടുന്ന കുടുംബത്തിനും മനുഷ്യാവകാശമുണ്ടെന്ന് ആക്ടിവിസ്റ്റുകൾ മറക്കരുത്. അവർക്കാണ് കൂടുതൽ മനുഷ്യാവകാശം വേണ്ടത്. വധശിക്ഷ ഇന്ത്യൻ പീനൽകോഡിൽ നിലനിൽക്കുന്നിടത്തോളം അപരിഷ്കൃതമാെണന്ന് പറയാൻ അവകാശമില്ല. വ്യക്തിപരമായി സ്വർഗത്തിൽപോകുമോ, നരകത്തിൽപോകുമോ എന്നു ചിന്തിച്ച് ഒരു പ്രതിയെ ശിക്ഷിക്കാതിരിക്കുന്നത് ഭരണഘടനക്ക് എതിരാണ്.
അത്തരം ന്യായാധിപൻമാർ ആ സ്ഥാനത്തിരിക്കാൻ യോഗ്യരല്ല. 18 വര്‍ഷം നീണ്ട ഔദ്യോഗിക ജീവിതത്തില്‍ അഞ്ഞൂറോളം കൊലക്കേസുകളാണ് പരിഗണിച്ചത്. ഇതില്‍ പന്ത്രണ്ടോളം കേസുകളില്‍ കുറ്റക്കാര്‍ക്ക് വധശിക്ഷ നല്കി. ഔദ്യോഗിക ജീവിതത്തില്‍ നിന്നു വിരമിച്ച വേളയില്‍ ഇതിലൊന്നില്‍ പോലും കുറ്റബോധം തോന്നിയിട്ടില്ല.
സർവിസിലിരിക്കെ വധശിക്ഷ വിധിച്ച വി.ആർ. കൃഷ്ണയ്യർ അടക്കം പ്രമുഖ ജസ്റ്റിസുമാർ പിന്നീടാണ് വധശിക്ഷ അപരിഷ്കൃതമാണെന്ന നിലപാട് സ്വീകരിച്ചത്. - അദ്ദേഹം പറഞ്ഞു. എന്ത് വൃത്തികേടുകളും ഒരു സ്ഥാപനത്തിൽ ഇരുന്നുകാണിക്കാം എന്നാണ് സമൂഹത്തിലെ ഒരു ന്യൂനപക്ഷം കരുതുന്നത്.
എന്നാലത് ചൂണ്ടിക്കാണിക്കാൻ പാടില്ലെന്ന് പറയുന്നത് ശരിയല്ല. മാധ്യമപ്രവർത്തകരെ ഹൈകോടതിക്ക് അടക്കം അവഗണിക്കാനാവില്ല. ൈഹകോടതിയിൽ നേരത്തെയുണ്ടായ സംഭവങ്ങളിൽ കൃത്യമായ മധ്യസ്ഥത വൃത്തിയായി നടന്നിരുന്നുവെങ്കിൽ പ്രശ്നം ഒഴിവാക്കാമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.മാതൃഭൂമി തൃശൂർ യൂനിറ്റിലെ സബ് എഡിറ്റർ ടി.ജെ. ശ്രീജിത്ത്, മനോരമ ന്യൂസ് മലപ്പുറം ബ്യൂറോ സീനിയർ കറസ്പോണ്ടൻറ് എസ്. മഹേഷ്കുമാർ എന്നിവർ പുരസ്കാരം ഏറ്റുവാങ്ങി. പ്രസ്ക്ലബ് പ്രസിഡൻറ് കെ. പ്രഭാത് അധ്യക്ഷത വഹിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.