ഓനുമായി ബന്ധമില്ല; എന്‍റെ കല്യാണത്തിന് വന്നിരുന്നു -ആകാശ് തില്ലേങ്കരിക്കെതിരെ ടി.പി. കേസ് പ്രതി ഷാഫി
text_fieldsകണ്ണൂർ: ഷുഹൈബ് വധക്കേസ് പ്രതിയും ക്വേട്ടഷൻ നേതാവുമായ ആകാശ് തില്ലങ്കേരിയുമായി തനിക്ക് ഫേസ്ബുക് സൗഹൃദം മാത്രമാണുള്ളതെന്നും മറ്റുബന്ധങ്ങളില്ലെന്നും ടി.പി വധക്കേസ് പ്രതി മുഹമ്മദ് ഷാഫി. ഇപ്പോൾ പരോളിലുള്ള ഷാഫി ഏഷ്യാനെറ്റിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
''എന്‍റെ ഫേസ്ബുകിലുള്ള ഫ്രണ്ട് മാത്രമാണ് ആകാശ്. എന്‍റെ കല്യാണത്തിന്‍റെ ടൈമിൽ ഇവിടെ വന്നിരുന്നു. അങ്ങനെ നേരിട്ട് കണ്ട്ണ്... അല്ലാണ്ട് യാതൊരുവിധ കോണ്ടാക്ടും ഒന്നും ഓനുമായിട്ടില്ല. വരുന്നവർക്കെല്ലാം ഫോട്ടോ എടുക്കാൻ നിന്ന് കൊടുക്കലുണ്ട്. അതിന്‍റെ ഭാഗമായിട്ടാണ് എല്ലാ പ്രശ്നവും'' -ഷാഫി പറഞ്ഞു.
ആകാശ് അടക്കമുള്ളവർ തങ്ങളുടെ ഒപ്പമുള്ള ഫോട്ടോ ദുരുപയോഗം ചെയ്യുകയാണെന്നും ഷാഫി പറഞ്ഞു. ''സുനിയും ഷാഫിയും പാർട്ടി ക്രിമിനലുകളാണ്, ഓറെ പ്രൊട്ടക്ട് ചെയ്യാൻ ആളുണ്ട് എന്നൊക്കെയാണ് താഴെ ഉള്ള പിള്ളരുടെയെല്ലാം ചിന്തകൾ. ഞാനെല്ലാം ചെയ്ത തെറ്റ് എന്ന് വെച്ചാൽ വരുന്നവർക്കെല്ലാം ഫോട്ടോ എടുക്കാൻ നിന്ന് കൊടുക്കലുണ്ട്. അതിന്‍റെ ഭാഗമായിട്ടാണ് എല്ലാ പ്രശ്നവും. ഞാൻ തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ എന്നെ പിടിച്ച് ജയിലിലിട്ടോ.. എെന്റ പരോള് കട്ടാകും എനിക്കറിയാം. എന്‍റെ ഫേസ്ബുകിലുള്ള ഫ്രണ്ട് മാത്രമാണ് ആകാശ്. എന്‍റെ കല്യാണത്തിന്‍റെ ടൈമിൽ ഇവിടെ നേരിട്ട് വന്നിരുന്നു. അങ്ങനെ നേരിട്ട് കണ്ട്ണ്... അല്ലാണ്ട് യാതൊരുവിധ കോണ്ടാക്ടും ഒന്നും ഓനുമായിട്ടില്ല'' -ഷാഫി വ്യക്തമാക്കി.
ആകാശ് തില്ലങ്കേരി, അർജുൻ ആയങ്കിയെയും കണ്ണൂരിലെ പാർട്ടി നേതൃത്വം പരസ്യമായി തള്ളിപ്പറഞ്ഞപ്പോൾ ക്വേട്ടഷൻ സംഘങ്ങളെ പരോക്ഷമായി വിമർശിച്ച് കഴിഞ്ഞദിവസം ഷാഫി സമൂഹമാധ്യമങ്ങളിൽ കുറിപ്പ് പോസ്റ്റുചെയ്തിരുന്നു. എല്ലാവരും തെറ്റ് തിരുത്തണമെന്നും ആരുടെയെങ്കിലും പേരെടുത്തു വിമർശിക്കാൻ താൻ ആഗ്രഹിക്കുന്നില്ലെന്നും കുറിപ്പിൽ പറഞ്ഞു.
''ഈ മഹത്തായ മണ്ണിൽ ഈ പ്രസ്ഥാനത്തെ ഇല്ലാതാക്കാൻ ആരെങ്കിലും ശ്രമിക്കുന്നുണ്ടെങ്കിൽ അവർക്ക് കാലം മറുപടി തരും. പാർട്ടിയുടെ പേര് പറഞ്ഞു വൃത്തികെട്ട പ്രവണതകൾ കാട്ടിക്കൂട്ടുന്നവരെ ഒരു തരത്തിലും ന്യായീകരിക്കാൻ കഴിയില്ല. ഞങ്ങൾക്ക് വലുത് പാർട്ടി തന്നെയാണ്. ഈ മഹത്തായ മണ്ണിൽ പിടഞ്ഞുവീണു മരിക്കുന്നതുവരെ പാർട്ടിക്കൊപ്പം ഞങ്ങളുണ്ടാവും. പ്രത്യയശാസ്ത്രപരമായി പാർട്ടിയെ പറ്റി കൃത്യമായി അറിയാത്ത ആളുകളാണ് ഇത്തരം അരാഷ്ട്രീയവാദം ഉയർത്തുന്നത്. ഇതൊന്നും പുതുതലമുറയിൽ പെട്ട വിദ്യാർത്ഥികൾ അംഗീകരിക്കില്ല. ശക്തമായ ഒരു തലമുറ ഇവിടെ വളർന്നു വരുന്നു. ജനിച്ച നാൾ മുതൽ ഇനിയങ്ങോട്ട് മരിക്കുംവരെ ഈ മഹത്തായ ചെങ്കൊടിക്കു കീഴിൽ ഞങ്ങൾ ഉണ്ടാവും. ഈ നാട്ടിലെ പാവപ്പെട്ടവരെയും വിദ്യാർഥികളെയും ചേർത്തു പിടിക്കേണ്ടത് ഓരോ കമ്യൂണിസ്റ്റുകാരന്‍റെയും ലക്ഷ്യമാണ്'' എന്നും കുറിപ്പിൽ തുടർന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.