Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകരിപ്പൂർ: പെരിമീറ്റർ...

കരിപ്പൂർ: പെരിമീറ്റർ റോഡ്​ നവീകരണമില്ല, റൺവേ റീകാർപെറ്റിങ്ങിന്​ റീടെൻഡർ

text_fields
bookmark_border
കരിപ്പൂർ: പെരിമീറ്റർ റോഡ്​ നവീകരണമില്ല, റൺവേ റീകാർപെറ്റിങ്ങിന്​ റീടെൻഡർ
cancel

കരിപ്പൂർ: കോഴിക്കോട്​ വിമാനത്താവളത്തിലെ റൺവേ റീകാർപെറ്റിങ്​ പ്രവൃത്തിക്കായി റീടെൻഡർ വിളിച്ചു. കഴിഞ്ഞ മാസം റീകാർപെറ്റിങ്ങിനും സെന്‍റർ ലൈൻ ലൈറ്റിങ്​ സംവിധാനം ഒരുക്കുന്നതിനുമായി വിമാനത്താവള അതോറിറ്റി ടെൻഡർ വിളിച്ചിരുന്നു. എന്നാൽ, പെരിമീറ്റർ റോഡ്​ നവീകരണവും റീകാർപെറ്റിങ്​ പ്രവൃത്തിക്കൊപ്പം നടത്താൻ തീരുമാനിച്ച്​ ഇതും ഉൾപ്പെടുത്തി വീണ്ടും ടെൻഡർ വിളിക്കാനായിരുന്നു ശ്രമം.

കഴിഞ്ഞയാഴ്ച അതോറിറ്റി ആസ്ഥാനത്തുനിന്നെത്തിയ ഉന്നത സംഘത്തിന്‍റെ പരിശോധനക്കു​ ശേഷമാണ്​ റീകാർപെറ്റിങ്​ മാത്രമായി നടത്താൻ തീരുമാനിച്ചത്​. തുടർന്നാണ്​ കഴിഞ്ഞ ദിവസം റൺവേ റീകാർപെറ്റിങ്ങിനും സെന്‍റർ ലൈൻ ലൈറ്റിങ്​ സംവിധാനത്തിനും മാത്രമായി ടെൻഡർ വിളിച്ചത്​.

63.78 കോടി രൂപ ചെലവിൽ 11 മാസ കാലയളവാണ്​ പ്രവൃത്തിക്കായി അനുവദിച്ചത്​. ഇതിൽ രണ്ടു മാസം മഴക്കാലമായാണ്​ പരിഗണിച്ചിരിക്കുന്നത്​.

പ്രവൃത്തി നടക്കുന്ന സമയത്ത്​ പകൽ 10​ മുതൽ ആറുവരെ റൺവേ അടക്കും. പകൽ സമയത്ത്​ നിലവിലുള്ള വിമാന സർവിസുകൾ പുനഃക്രമീകരിക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - No renovation of perimeter road, re-tender for runway recarpeting at kozhikode airport
Next Story