ഗവര്‍ണര്‍ക്ക് മറുപടി പറഞ്ഞ് നിലവാരം കുറക്കാനില്ല-മന്ത്രി ആർ. ബിന്ദു
text_fieldsകോഴിക്കോട്: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ വിമര്‍ശനത്തിന് മറുപടി പറഞ്ഞ് തന്‍റെനിലവാരം കുറയ്ക്കാൻ ഉദ്ദേശിക്കുന്നില്ലെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദു. കോഴിക്കോട്ട് മാധ്യമ പ്രവർത്തകരുമായി സംസാരിക്കുകയായിരുന്നു മന്ത്രി.
ഇരിക്കുന്ന ഇരിപ്പിടത്തിനനുസരിച്ച് തനിക്ക് ഉത്തമ ബോധ്യമുണ്ട്. ആ ബോധ്യമില്ലാത്തവർ ചെയ്യുന്നതിന് മറുപടി പറഞ്ഞാൽ താനും അതേ നിലവാരത്തിൽ ആകും.ഗവര്‍ണര്‍ എല്ലാവരേയും ക്രിമിനലാക്കി ചിത്രീകരിക്കുകയാണ്. ഇരിക്കുന്ന പദവിക്ക് അനുസരിച്ച് ഗവര്‍ണര്‍ പെരുമാറുന്നില്ല. കേരള സര്‍വകലാശാല സെനറ്റ് യോഗം നടന്നത് നിയമപരമായാണ്. സര്‍വകലാശാല നിയമം ലംഘിച്ചിട്ടില്ല. ചട്ടങ്ങള്‍ പരിശോധിച്ചാല്‍ കാര്യം മനസിലാകും. ഗവര്‍ണര്‍ക്ക് കോടതിയില്‍ പോകാം. ഉന്നതവിദ്യാഭ്യാസമേഖലയെ ഇകഴ്ത്താനുള്ള ശ്രമമാണ് നടക്കുന്നതെന്നും മന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.