തെരഞ്ഞെടുപ്പ് ഫലം: പ്രതികരിക്കാതെ കോടിയേരി
text_fieldsതൃശൂർ: ത്രിപുര തെരഞ്ഞെടുപ്പ് ഫലത്തെക്കുറിച്ച് പ്രതികരിക്കാതെയും സന്ദർശകരെ അനുവദിക്കാതെയും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ അടച്ചിട്ട മുറിയിൽ കഴിഞ്ഞത് ഏഴ് മണിക്കൂറോളം. ശനിയാഴ്ച രാവിലെ 11ഒാടെ തൃശൂരിലെത്തിയ കോടിയേരി ബാലകൃഷ്ണൻ രാമനിലയത്തിലാണ് കഴിച്ചു കൂട്ടിയത്. രാവിലെ പതിനൊന്നരയോടെ മാധ്യമ പ്രവർത്തകർ ബന്ധപ്പെട്ടപ്പോൾ ഒന്നും പറയാനില്ലെന്ന് ഒറ്റ വാക്കിൽ ഗൺമാനെ വിട്ട് അറിയിച്ചു.
‘ദേശാഭിമാനി’ ശനിയാഴ്ച ൈവകീട്ട് സംഘടിപ്പിച്ച പരിപാടിയിൽ പെങ്കടുക്കാനാണ് കോടിയേരി തൃശൂരിൽ എത്തിയത്. മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുക്കുമെന്നാണ് അറിയിച്ചിരുന്നതെങ്കിലും ചെന്നൈയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചതിനാൽ കോടിയേരിയെ ചുമതലപ്പെടുത്തുകയായിരുന്നു. തൃശൂരിലെത്തിയാൽ മതിയായ സൗകര്യങ്ങളുള്ള പാർട്ടി ജില്ല ആസ്ഥാന മന്ദിരത്തിലാണ് സാധാരണ തങ്ങാറുള്ളതെങ്കിലും ശനിയാഴ്ച അതൊഴിവാക്കി. ജില്ല സെക്രട്ടറി കെ. രാധാകൃഷ്ണനും മറ്റു ചില നേതാക്കളുമല്ലാതെ മറ്റ് സന്ദർശകരെ അനുവദിച്ചതുമില്ല.
ത്രിപുരയിൽ ലീഡ് നില മാറി മറിയുേമ്പാഴും ഫലം പുറത്തു വന്നപ്പോഴും ബന്ധപ്പെെട്ടങ്കിലും ഒന്നും പറയാനില്ലെന്ന് മറുപടി വന്നു. വൈകീട്ട് അഞ്ചോടെ തേക്കിൻകാട് മൈതാനിയിലെ പരിപാടിയിൽ പങ്കെടുക്കാൻ മാത്രമാണ് പുറത്തിറങ്ങിയത്. ആ പരിപാടിയിൽ നടൻ മോഹൻലാലായിരുന്നു മുഖ്യാതിഥി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.