ഹജ്ജ്: സംഘടനകളുടെ ക്ലാസുകളിലെ തെറ്റായ വിവരങ്ങൾക്ക് ഉത്തരവാദിത്തമില്ല -ഹജ്ജ് കമ്മിറ്റി
text_fieldsകൊണ്ടോട്ടി: ഹജ്ജ് തീര്‍ഥാടകര്‍ക്ക് വിവിധ സംഘടനകള്‍ നടത്തുന്ന ക്ലാസുകളില്‍നിന്ന് തെറ്റായ വിവരം ലഭിക്കുന്നതില്‍ ഉത്തരവാദിത്തമില്ലെന്ന് സംസ്ഥാന ഹജ്ജ് കമ്മിറ്റി. ഹജ്ജ് സാങ്കേതിക പഠന ക്ലാസുകള്‍ എന്ന പേരില്‍ പല സംഘടനകളും ക്ലാസ് നടത്തുന്നത് ശ്രദ്ധയിൽപെട്ടിട്ടുണ്ട്.
ന്യൂനപക്ഷകാര്യ മന്ത്രാലയവും കേന്ദ്ര ഹജ്ജ് കമ്മിറ്റിയും നല്കുന്ന ആധികാരിക വിവരങ്ങൾപോലെ കൃത്യമായിരിക്കില്ല സംഘടനകള്‍ നടത്തുന്ന ക്ലാസുകളില്‍ നൽകുന്നതെന്ന കാര്യം തീര്‍ഥാടകര്‍ ശ്രദ്ധിക്കണമെന്ന് സംസ്ഥാന ഹജ്ജ് കമ്മിറ്റി അറിയിച്ചു.
കേന്ദ്ര ഹജ്ജ് കമ്മിറ്റി മുഖേന ഹജ്ജിന് പോകുന്നവര്‍ക്ക് തീര്‍ഥാടനത്തിന്റെ നടപടിക്രമം വിശദീകരിക്കുന്നതിനാണ് സംസ്ഥാന ഹജ്ജ് കമ്മിറ്റികള്‍ വഴി ഹജ്ജ് സാങ്കേതിക പഠനക്ലാസുകള്‍ സംഘടിപ്പിക്കുന്നത്. 300 മുതല്‍ 500 പേരെ വരെ ഉള്‍ക്കൊള്ളാവുന്ന വിധത്തില്‍ നിയോജക മണ്ഡലം തലത്തിലും ജില്ലതലത്തിലും ഔദ്യോഗിക ട്രെയിനര്‍മാരെ ഉപയോഗപ്പെടുത്തിയാണ് സംസ്ഥാന ഹജ്ജ് കമ്മിറ്റി സാങ്കേതിക പഠനക്ലാസ് നടത്തുന്നത്.
മൂന്നു ഘട്ടങ്ങളിലായി നടക്കുന്ന ക്ലാസുകളുടെ ആദ്യ ഘട്ടം സംസ്ഥാനത്ത് പൂര്‍ത്തിയായിട്ടുണ്ട്. ഹജ്ജ് കമ്മിറ്റി മുഖേന പോകുന്നവ മറ്റു സാങ്കേതിക ക്ലാസുകളില്‍ പങ്കെടുക്കേണ്ട ആവശ്യമില്ല. വിശദവിവരങ്ങള്‍ക്ക് സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ ഔദ്യോഗിക ട്രെയിനര്‍മാരുമായോ ഓഫിസുമായോ ബന്ധപ്പെടണമെന്നും ഹജ്ജ് കമ്മിറ്റി അസി. സെക്രട്ടറി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.