‘ഇനിയും എത്രപേരെ കൊലക്ക് കൊടുക്കണം...’;ട്രെയിൻ യാത്ര ഭീതിയുടെ നിഴലിൽ
text_fieldsടി.ടി.ഇ കൊല്ലപ്പെട്ടതോടെ ട്രെയിൽ യാത്രയെ കുറിച്ചുള്ള ഭീതിയെ കുറിച്ചാണ് ഏവർക്കും പറയാനുള്ളത്. വേണ്ട സുരക്ഷ ഏർപ്പെടുത്താൻ, ഇനിയും എത്രപേരെ കൊലക്ക് കൊടുക്കണമെന്നാണ് യാത്രക്കാർ ചോദിക്കുന്നത്. ടി.ടി.ഇക്ക് പോലും സുരക്ഷയില്ലാതെ വന്നാൽ സാധാരണക്കാരായ യാത്രക്കാരുടെ കാര്യമെന്തായിരിക്കുമെന്നാണ് ചോദിക്കുന്നത്. റെയിൽവെയുമായി ബന്ധപ്പെട്ട് രാജ്യത്ത് ഒരുവർഷം 270 കൊലപാതകങ്ങളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഇതോടൊപ്പം 18137 അക്രമസംഭവങ്ങളുമുണ്ടായി. ഇക്കൂട്ടത്തിൽ കേരളത്തിൽ നടന്ന 392 അക്രമങ്ങളും ഉൾപ്പെടും.
മദ്യപിച്ചും ടിക്കറ്റെടുക്കാതെയും യാത്രചെയ്തയാളെ പിടികൂടുന്നതിനിടെയാണ് ടി.ടി.ഇ വിനോദ് കൊല്ലപ്പെട്ടത്. നിലവിലെ സാഹചര്യത്തിൽ ട്രെയിൻ യാത്ര പൊതുവെ ദുരിതപൂർണമാണ്. കോവിഡിനുശേഷം ജനറൽ കോച്ചുകളുടെ എണ്ണം കുറച്ചതും സീസൺ ടിക്കറ്റ് യാത്രക്കാർക്ക് ഡീറിസർവേഷൻ കോച്ചുകളിലുണ്ടായിരുന്ന യാത്രാസൗകര്യം ഇല്ലാതാക്കിയതും റിസർവേഷൻ കോച്ചുകളിൽ ജനറൽ ടിക്കറ്റ് യാത്രക്കാർ കയറാൻ ഇടയയാക്കിയിരിക്കുകയാണ്.
ഇതിനുപുറമെ, ഭൂരിഭാഗം ട്രൈയിനുകളും സമയക്രമം പാലിക്കുന്നില്ല. വൈകി ഒാടുന്നതിനാൽ, വനിതായാത്രക്കാരുൾപ്പെടെ അനുഭവിക്കുന്ന ദുരിതത്തിന് കയ്യും കണക്കുമില്ല. പലേപ്പാഴും അസമയങ്ങളിലും സ്റ്റേഷനുകളിലും കോച്ചുകളിലും ഒറ്റപ്പെടുന്ന സാഹചര്യമാണുള്ളതെന്ന് പറയുന്നു. ഇതിനുപുറമെ, റെയിൽവെയിൽ ആവശ്യത്തിന് ജീവനക്കാരില്ലാത്തതിനാൽ അനുഭവിക്കുന്ന പ്രയാസം ഏറെയാണ്.
ഇതിനിടെ, കഴിഞ്ഞ വർഷം ട്രെയിനിൽ തീവെക്കുന്നതുൾപ്പെടെയുള്ള സംഭവമുണ്ടായപ്പോൾ സി.സി.ടി.വി സ്ഥാപിക്കണെമന്ന ആവശ്യം ഉയർന്നിരുന്നു. ഈ വിഷയത്തിൽ കോടതികളുൾപ്പെടെ അനുകൂല സമീപനം സ്വീകരിച്ചിരുന്നു. എന്നാൽ, തുടർ നടപടികളുമായി റെയിൽവെ മുന്നോട്ട് പോയില്ല. കേരളത്തിലെ ചുരുക്കം സ്റ്റേഷനുകളിൽ മാത്രമാണിപ്പോൾ സി.സി.ടി.വി സംവിധാനമുളളത്. ഇതിനിടെ, ടിക്കറ്റ് എടുക്കാതെ യാത്രചെയ്യുന്ന അന്യസംസ്ഥാന തൊഴിലാളികൾ ഏറെയാണെന്നാണ് ആക്ഷേപം. ടിക്കറ്റെടുക്കാതെ എ.സി.കോച്ചുകളിൽ വരെ കയറുന്ന പ്രവണതയുണ്ടെന്നാണ് ആക്ഷേപം. ഇക്കഴിഞ്ഞ നവംബറിൽ മാത്രം 99418 പേരെയും ഡിസംബറിൽ 34194 പേരെയും ടിക്കറ്റില്ലാതെ യാത്ര ചെയ്തതിന് പിടികൂടിയതായി കണക്കുകൾ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.