അശാസ്ത്രീയ ഉത്തരവുകൾ: കോളജുകളിലെ ഗെസ്റ്റ് അധ്യാപകർക്ക് ശമ്പളമില്ല
text_fieldsമലപ്പുറം: സർക്കാർ/എയ്ഡഡ് കോളജുകളിലെ അധ്യാപകർക്ക് ജോലിക്ക് കുറവില്ലെങ്കിലും ശമ്പളമില്ല. ഇവർ ജൂൺ മുതൽ ദിവസവും മൂന്ന് മണിക്കൂർ ഓൺലൈൻ ക്ലാസ് എടുക്കുന്നുണ്ട്. ഉന്നത വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ അശാസ്ത്രീയ ഉത്തരവുകളാണ് ശമ്പളകാര്യത്തിൽ അനിശ്ചിതത്വം തുടരാൻ കാരണമെന്നാണ് പരാതി. സർക്കാർ കോളജുകളിലും െട്രയിനിങ് കോളജുകളിലും ഈ വർഷം മുതൽ െഗസ്റ്റ് അധ്യാപകരെ ഓൺലൈൻ ക്ലാസുകൾക്ക് നിയോഗിക്കേണ്ടെന്ന് ജൂൺ എട്ടിന് പുറത്തിറക്കിയ ഉത്തരവിൽ പറഞ്ഞിരുന്നു.
കൂടാതെ ഡിപ്പാർട്മെൻറിൽ സ്ഥിരാധ്യാപകരുണ്ടെങ്കിൽ അവർ തന്നെ ക്ലാസുകൾ കൈകാര്യം ചെയ്യണമെന്നും അതിെൻറ പഠന വിഡിയോ, യൂട്യൂബ് ക്ലാസ് എന്നിവയുടെ ലിങ്ക് വിദ്യാർഥികൾക്ക് നൽകണമെന്നും ഉത്തരവിൽ പറയുന്നു. സ്ഥിരാധ്യാപകർ ഇല്ലാത്ത ഡിപ്പാർട്മെൻറിൽ െഗസ്റ്റ് അധ്യാപകനായി ഒരാളെ നിയമിക്കണമെന്നും ബാക്കിയുള്ള വിഷയങ്ങൾക്ക് സമീപപ്രദേശങ്ങളിലെ കോളജുകളുടെ പഠന മെറ്റീരിയലുകൾ ഷെയർ ചെയ്യണമെന്നും ഉത്തരവിലുണ്ട്.
എന്നാൽ, ഡി.ഡി.ഇ ഓഫിസുകളുടെ നിർദേശപ്രകാരം ജൂണിൽ തന്നെ മിക്ക കോളജുകളിലും അഭിമുഖം നടത്തിയിരുന്നു. യോഗ്യത നേടിയവർ ഓൺലൈൻ ക്ലാസ് എടുത്ത് നൽകാൻ പ്രിൻസിപ്പൽമാർ നിർദേശിക്കുകയും ചെയ്തു. എന്നാൽ, ആഗസ്റ്റ് 19ന് ഡെപ്യൂട്ടി ഡയറക്ടർ സർക്കാർ കോളജുകൾക്കും ട്രെയിനിങ് കോളജുകൾക്കുമായി ഇറക്കിയ ഉത്തരവ് എയ്ഡഡ് അധ്യാപകർക്കും ബാധകമാണെന്ന് വ്യക്തമാക്കിയിരുന്നു.
കഴിഞ്ഞ വർഷത്തെ ശമ്പളം തന്നെ പല അധ്യാപകർക്കും കുടിശ്ശികയുണ്ട്. 3500 അധ്യാപകരാണ് സംസ്ഥാനത്ത് വിവിധ കോളജുകളിലുള്ളത്. ഗവ./ എയ്ഡഡ് കോളജുകളിലെ ഓൺലൈൻ ക്ലാസുകൾ കൈകാര്യം ചെയ്യാൻ അതിഥി അധ്യാപകരെയും ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ചൊവ്വാഴ്ച നടത്തിയ സൂചന പണിമുടക്കിെൻറ ഭാഗമായി ക്ലാസുകളിൽനിന്ന് െഗസ്റ്റ് അധ്യാപകർ വിട്ടുനിന്നു.
ശമ്പളകാര്യത്തിൽ നടപടിയുണ്ടായില്ലെങ്കിൽ 22 മുതൽ അനിശ്ചിതകാല സമരം ആരംഭിക്കുമെന്ന് ഓൾ കേരള കോളജ് െഗസ്റ്റ് െലക്ചറേഴ്സ് യൂനിയൻ സംസ്ഥാന പ്രസിഡൻറ് അരുൺ വി. കൃഷ്ണൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.